നേര്യമംഗലത്ത് ഓൾട്ടോ കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു;ഒരാൾ മരിച്ചു,നാലുപേർക്ക് പരിക്ക്

  • By: Afeef
Subscribe to Oneindia Malayalam

കോതമംഗലം: നേര്യമംഗലത്ത് കാർ കൊക്കിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് മാനന്തവാടി കാഞ്ഞിരംകാട് തേറ്റമല മഞ്ചേരിക്കൽ ആനന്ദിന്‍റെ മകൻ അനീഷ് (35) ആണ് മരിച്ചത്.

കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...

വീട്ടമ്മയും കാമുകനും കുട്ടിയെ തല്ലിച്ചതച്ചു!പാവം ഭർത്താവിനെ പ്രതിയാക്കി!കള്ളക്കഥ പൊളിച്ച് പോലീസ്

അനീഷിന്റെ കൂടെ കാറിലുണ്ടായിരുന്ന തേറ്റമല പൂന്തോട്ടത്തിൽ ജിനേഷ്(27), കൊച്ചുപുരയ്ക്കൽ അനീഷ്(32), ഗിരീഷ് (27), ജിൻസണ്‍(27) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചി-മധുര ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്.

caraccident

വയനാട്ടിൽ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന മാരുതി ഓൾട്ടോ കാർ നിയന്ത്രണം വിട്ട് 400 അടി താഴ്ചയുള്ള കൊക്കിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

പുതിയ സിനിമയില്‍ അനുപ് മേനോന്‍ ബുള്ളറ്റ് വിശ്വനായി എത്തുന്നു! ലുക്ക് കോപ്പിയടിച്ചത് തമിഴില്‍ നിന്നും

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പിന്നീട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മരിച്ച അനീഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

English summary
car accident in kochi madurai highway, one died.
Please Wait while comments are loading...