കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത്തോട്ട് തിരിയാന്‍ മാണിക്ക് സഭയുടെ സമ്മതം?

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: കെഎം മാണിക്ക് യുഡിഎഫ് വിടാന്‍ കത്തോലിക്ക സഭാ നേതൃത്വം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കെഎം മാണി ഇക്കാര്യം സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്നണി വിടുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കെഎം മാണി കഴിഞ്ഞ ദിവസം കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല.

KM Mani

അവശ്യ ഘട്ടത്തില്‍ യുഡിഎഫ് വിടാനും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനും സഭ അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ക്രിസ്ത്യാനികള്‍ക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളിലാണ് കേരള കോണ്‍ഗ്രസ് എമ്മിനും ശക്തിയുളഅളത്. കത്തോലിക്ക സഭയുടെ എതിര്‍പ്പ് നേരിട്ടുകൊണ്ട് മുന്നോട്ട് പോകാന്‍ ആകില്ലെന്ന് കെഎം മാണിക്കും നന്നായി അറിയാം.

ഈ സാഹചര്യത്തിലാണ് ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്തുണയുമായി കെഎം മാണി രംഗത്തെത്തിയത്തിയത് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം വ്യക്തമാക്കിയ പത്രസമ്മേളനത്തില്‍ തന്നെയാണ് എല്‍ഡിഎഫിലേക്ക് പോകുമെന്നതിന്റെ സൂചനകളും കെഎം മാണി നല്‍കിയത്.

ഇക്കാലമത്രയും യുഡിഎഫിലെ രണ്ടാം കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസിന് ഇപ്പോള്‍ മുന്നണിയില്‍ അത്ര സ്വാധീനമില്ലാത്ത സ്ഥിതിയാണ്. കൂടുതല്‍ എംഎല്‍എ മാരുള്ള മുസ്ലീം ലീഗിനോടാണ് ഇപ്പോള്‍ കോണ്‍ഗ്രസിനും കൂടുതല്‍ അടുപ്പം. യുപിഎ എയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് ഇതുവരെ കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയില്ല എന്ന പരിഭവവും പാര്‍ട്ടിക്കുണ്ട്. കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയെ കേന്ദ്രമന്ത്രി ആക്കാമെന്ന് പലതവണ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

English summary
The Mangalam newspaper reports that Catholic Church gave KM Mani permission to join LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X