ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ചങ്ങലയില്‍ ബന്ധിച്ച് ക്ഷീര കര്‍ഷകന്റെ ഒറ്റയാള്‍ പോരാട്ടം

  • Posted By:
Subscribe to Oneindia Malayalam

വടകര: സര്‍ക്കാരിനെതിരെ ഗാന്ധി പ്രതിമയ്ക്ക് സ്വയം ചങ്ങലയില്‍ ബന്ധിച്ച് മുന്നില്‍ ക്ഷീര കര്‍ഷകന്റെ ഒറ്റയാള്‍ പോരാട്ടം. കര്‍ഷകന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒഞ്ചിയം ശിവശങ്കരന്‍ വടകര ഗാന്ധി പ്രതിമയ്ക്ക് സമീപം വ്യത്യസ്തമായ സമരം നടത്തിയത്.

പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത രണ്ട് യുവാക്കള്‍ക്ക് കത്തിക്കുത്തേറ്റു; അക്രമി നാദാപുരം പോലീസ് പിടിയില്‍

സംസ്ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകരില്‍ നിന്നു വിഹിതമായി 20 രൂപ വാങ്ങുന്നുണ്ട്. എന്നാല്‍ ഇതുവരെ നല്‍കി വന്ന നാമമാത്ര പെന്‍ഷന്‍ പോലും നിര്‍ത്തിവെക്കുകയാണ് ചെയ്തത്.

shivashankaran

പെന്‍ഷന്‍ നിര്‍ത്തലാക്കിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായെന്ന് ശിവശങ്കരന്‍ പറയുന്നു. ക്ഷീര കര്‍ഷകരെ പുഞ്ചിരിതൂക വഞ്ചിക്കുകയാണ് മില്‍മയും പാല്‍ വിതരണ സംഘങ്ങളുമെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.

English summary
Cattle farmer's one-man army in front of Gandhiji's Statue by tieing himself in chain

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്