കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുകുമാരക്കുറുപ്പിനെ പിടിച്ചോ'? എകെജി സെന്റര്‍ ആക്രമണത്തെക്കുറിച്ചുളള ചോദ്യത്തിന് ഇപി ജയരാജന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തത് സംബന്ധിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി. പിടിച്ചോ, പലരും മാറി മാറി ഭരിച്ചില്ലേ എന്നാണ് ഇപി ജയരാജന്‍ പ്രതികരിച്ചത്. എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട് 12 ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടിയോ എന്നുളള ചോദ്യത്തിനായിരുന്നു ഇപിയുടെ ഈ മറുപടി. ഇത്തരത്തില്‍ എത്രയെത്ര കേസുകള്‍ ഉണ്ടെന്നും ഇപി ജയരാജന്‍ ചോദിച്ചു.

എകെജി സെന്റര്‍ ആക്രമണക്കേസ് പോലീസ് നല്ല രീതിയില്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നുണ്ട്. കക്കാന്‍ പഠിക്കുന്നവര്‍ക്ക് നില്‍ക്കാനും അറിയാം. ഇത്തരത്തിലുളള കാര്യങ്ങള്‍ ചെയ്യുന്നവര്‍ രക്ഷപ്പെടാനുളള വഴിയും സ്വീകരിക്കും. പോലീസ് എല്ലാ കഴിവും ഉപയോഗിച്ച് ജാഗ്രതയോടെ അന്വേഷണം നടത്തുന്നുണ്ട്. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജന്‍ ആണെന്നുളള കെ സുധാകരന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി.

'മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയണം, ദിലീപുമായി വാട്സ്ആപ്പിൽ എന്താണിത്ര പറയാൻ': ബൈജു കൊട്ടാരക്കര'മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയണം, ദിലീപുമായി വാട്സ്ആപ്പിൽ എന്താണിത്ര പറയാൻ': ബൈജു കൊട്ടാരക്കര

ep jayarajan

തന്നെ വെടി വെക്കാന്‍ ആളെ അയച്ച സുധാകരന്‍ അത് സമ്മതിച്ചിട്ടുണ്ടോ എന്ന് ഇപി ജയരാജന്‍ ചോദിച്ചു. വെടി വെച്ചിട്ടില്ല എന്ന് പറഞ്ഞ് നടക്കുകയാണ്. സുധാകരന്‍ പറഞ്ഞതിന് മറുപടി കൊടുക്കുന്നില്ല. കാരണം സുധാകരനെ പോലെ തരം താഴാന്‍ താനില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. തനിക്ക് ബോംബുമായി യാതൊരു പരിചയവും ഇല്ല. ബോംബ് നിര്‍മ്മിക്കുന്നതിനോ എറിയുന്നതിനോ പരിചയം ഇല്ല. പയ്യന്നൂരിലെ ആര്‍എസ്എസ് കേന്ദ്രത്തിന് നേര്‍ക്കുളള ബോംബേറില്‍ സിപിഎം ഏരിയാ സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുളളതാണ്. പാര്‍ട്ടി ഒരു തരത്തിലുളള അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

അമേയാ... ഇന്ന് പൊളി ലുക്കാണല്ലോ, ഒന്നും പറയാനില്ല,അടിപൊളിയേ; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala

രാഷ്ട്രീയ എതിരാളികളെ അക്രമിച്ച് കീഴ്‌പ്പെടുത്തുകയല്ല, ആശയപരമായി ഏറ്റുമുട്ടുക എന്നതിലാണ് സിപിഎം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വിവാദ പ്രസ്താവനകളോടും ഇപി ജയരാജന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉചിതമായി സ്വീകരിക്കും. കോടതിയിലുളള വിഷയത്തില്‍ പ്രത്യേകമായി എന്തെങ്കിലും പറയാനില്ലെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി. കേസ് നടത്തുന്ന വിജിലന്‍സ് നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സര്‍വ്വീസില്‍ നിന്ന് വിരമിച്ചാല്‍ ആരായാലും സാധാരണ പൗരനാണ്. ആര്‍ക്കെങ്കിലും വേണ്ടി വാദിക്കാനോ തള്ളിക്കളയാനോ ഉദ്ദേശിക്കുന്നില്ല. കോടതിയില്‍ നിന്ന് ശരിയായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

English summary
'Caught Sukumara Kurupup'? EP's reply to question about AKG center attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X