കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പെണ്‍കുട്ടിയുടെ സ്വയംഭോഗം,സ്വവര്‍ഗാനുരാഗം! കാ ബോഡി സ്‌കേപ്പിന് പ്രദര്‍ശനാനുമതിയില്ല!

സ്വവര്‍ഗാനുരാഗത്തെ മഹത്വവത്കരിക്കുന്നു, മുസ്ലിം പെണ്‍കുട്ടി സ്വയം ഭോഗം ചെയ്യുന്നത് കാണിക്കുന്നു, മോശം ഭാഷ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സ്വവര്‍ഗാനുരാഗത്തെ കുറിച്ച് പറയുന്ന മലയാള ചിത്രം കാ ബോഡി സ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. പ്രദര്‍ശനാനുമതി നിഷേധിച്ചു കൊണ്ടുള്ള കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ കത്ത് സംവിധായകന്‍ ജയന്‍ ചെറിയാന്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

സ്വവര്‍ഗാനുരാഗത്തെ മഹത്വവത്കരിക്കുന്നു, മുസ്ലിം പെണ്‍കുട്ടി സ്വയം ഭോഗം ചെയ്യുന്നത് കാണിക്കുന്നു, മോശം ഭാഷ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. എന്റെ ശവപ്പെട്ടിയില്‍ പഹ്ലജ് നിഹലാനി അവസാന ആണി അടിച്ചു എന്നാണ് ഇതിനെ കുറിച്ച് ജയന്‍ ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പ്രകാശ് ഝായുടെ പുതിയ ചിത്രമായ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. സ്ത്രീപക്ഷം, മോശം വാക്കുകള്‍ എന്നീ കാരണത്തിലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

 ഹിന്ദു മതത്തെ അധിക്ഷേപിക്കുന്നു

ഹിന്ദു മതത്തെ അധിക്ഷേപിക്കുന്നു

ചിത്രം സ്വവര്‍ഗാനുരാഗത്തെ പ്രകീര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏക കണ്‌ഠേനയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്ന് സിബിഎഫ്‌സി കത്തില്‍ വ്യക്തമാക്കുന്നു. ചിത്രം ഹിന്ദു മതത്തെ അധിക്ഷേപിച്ചിരിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ഹനുമാനെ നഗ്നനാക്കി ചിത്രീകരിക്കുന്നതായും ആരോപിക്കുന്നു.

 നഗ്നതാ പ്രദര്‍ശനം

നഗ്നതാ പ്രദര്‍ശനം

ചിത്രത്തില്‍ നഗ്നത വന്‍ തോതില്‍ കാണിക്കുന്നതായി ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്. പുരുഷ ശരീരം പ്രദര്‍ശിപ്പിക്കുന്നതായാണ് ആരോപണം. കൂടാതെ സ്ത്രീകളെ കുറിച്ച് മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും പറയുന്നു. ചിത്രത്തിലുടനീളം മോശം ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും മുസ്ലിം പെണ്‍കുട്ടി സ്വയം ഭോഗം ചെയ്യുന്നത് കാണിക്കുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.

 നേരത്തെയും

നേരത്തെയും

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സിബിഎഫ്‌സി തിരുവനന്തപുരത്താണ് ആദ്യം സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ചത്. എന്നാല്‍ ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ചെന്നൈയിലെ റിവൈസിങ് കമ്മിറ്റിയും സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ സംവിധായകന്‍ ഹൈക്കോടതിയെ സമീപിച്ചു. 90 ദിവസത്തിനുള്ളില്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

 വാര്‍ത്താ വിനിമയ മന്ത്രാലയത്തിനെതിരെ

വാര്‍ത്താ വിനിമയ മന്ത്രാലയത്തിനെതിരെ

അതേസമയം അഭിഭാഷകരുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ജയന്‍ ചെറിയാന്‍ പറയുന്നു. സെക്കന്‍ഡ് റിവൈസിങ് കമ്മിറ്റിയുടെ അധ്യക്ഷന്‍ പഹ്ലജ് നിഹലാനിയാണെന്നും അതിനാലാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും ചെറിയാന്‍ പറയുന്നു. വിവിധ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം അനുവദിച്ചിരുന്നില്ലെന്ന് ജയന്‍ ചെറിയാന്‍ ആരോപിക്കുന്നു.

 യാഥാസ്ഥിതിക ഇന്ത്യന്‍ സമൂഹം

യാഥാസ്ഥിതിക ഇന്ത്യന്‍ സമൂഹം

മൂന്ന് യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. സ്വവര്‍ഗാനുരാഗിയായ ചിത്രകാരന്‍ ഹാരിസ്, പ്രാദേശിക കബഡി താരം വിഷ്ണു, ഇവരുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ സിയ എന്നിവരുടെ കഥയാണ് ചിത്രം. യാഥാസ്ഥിതിക ഇന്ത്യന്‍ സമഹത്തില്‍ അവര്‍ക്കായി ഇടം കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഇവരുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. അതിഥി, ടിന്റോ അരയാനി, അരുന്ധതി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

English summary
The Central Board of Film Certification (CBFC) has refused certification to Malayalam film Ka Bodyscapes for "glorifying the subject of gay and homosexual relationship".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X