കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം അധികാരത്തിൽ വന്ന ശേഷം കൊല്ലപ്പെട്ടത് 8 ആർഎസ്എസ് പ്രവർത്തകർ; സർക്കാരിന് കോടതിയുടെ നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഹൈക്കോടതി സർഡക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എട്ട് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസ് സിബിഐ ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയത്. അതേസമയം ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള കൊലപാതക കേസുകൾ അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!

അതിക്രമങ്ങള്‍ക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടിവക്കീല്‍ സ്മാരക ട്രസ്റ്റിനുവേണ്ടി സെക്രട്ടറി ആര്‍.കെ. പ്രേംദാസാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരു ജില്ലയിൽ മാത്രം കുടുതൽ കൊലപാതകങ്ങൾ

ഒരു ജില്ലയിൽ മാത്രം കുടുതൽ കൊലപാതകങ്ങൾ

എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയേറെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ചോദിച്ച കോടതി നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഊർജിതമായ അന്വേഷണം നടക്കുന്നു

ഊർജിതമായ അന്വേഷണം നടക്കുന്നു

എന്നാൽ കൊലപാതാകവുമായി ബന്ധപ്പെട്ട് സത്യസന്ധവും ഈർജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നകത്. അതുകൊണ്ട് തന്നെ അന്വേഷണം സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്നും എജി കോടതിയെ അറിയിച്ചു.

ഉന്നതചതല രാഷ്ട്രീയ ഗൂഡാലോചന

ഉന്നതചതല രാഷ്ട്രീയ ഗൂഡാലോചന

ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന കൊലപാതകത്തിനാധാരമായ സംഘര്‍ഷങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പിന്നിലുണ്ട്. അതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

കൂടുതലും കണ്ണൂർ ജില്ലയിൽ

കൂടുതലും കണ്ണൂർ ജില്ലയിൽ

രെമിത്, സന്തോഷ് കുമാർ, സികെ രാമചന്ദ്രൻ, ബിജു, രാധാകൃഷ്ണൻ, വിമല, രവീന്ദ്രൻ പിള്ള, രാജേഷ് എന്നിവരുടെ കൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കണമെന്ന് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ നാല് കൊലപാതകങ്ങളും നടന്നിരിക്കുന്നത് കണ്മൂർ ജില്ലയിലാണ്.

അന്വേഷണം വഴിതിരിച്ചു വിടുന്നു

അന്വേഷണം വഴിതിരിച്ചു വിടുന്നു

പോലീസ് തെളിവുകള്‍ ശരിയായി വിലയിരുത്തുന്നില്ല. പോലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു. അന്വേഷണം വഴിതിരിക്കാന്‍ ശ്രമം നടക്കുന്നു തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ ചോദിക്കുന്നു.

പിന്നിൽ സിപിഎം പ്രവർത്തകർ

പിന്നിൽ സിപിഎം പ്രവർത്തകർ

അതിക്രമങ്ങള്‍ക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആക്ഷേപം.

കുടുംബ വഴക്ക്

കുടുംബ വഴക്ക്

അതേസമയം കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലകള്‍ വരെ രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുന്നുവെന്നും എജി കോടതിയില്‍ അറിയിച്ചു. സര്‍ക്കാറിന്റെ മറുപടി ലഭിച്ച ശേഷം കേസിൽ അന്തിമ വിധി ഉണ്ടാ

English summary
CBI ready to investigate political murders in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X