കുണ്ടങ്കാരടുക്കയിലെ 'ചീറ്റപ്പുലി'യുടെ ദൃശ്യം സിസിടിവിയില്‍; നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: കുമ്പള കുണ്ടങ്കാരടുക്ക പള്ളിയില്‍ സ്ഥാപിച്ച സിസിടിവിയില്‍ 'ചീറ്റപ്പുലി'യുടെ ദൃശ്യം പതിഞ്ഞു. ഇതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടയടച്ച് വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്ന കുമ്പളയിലെ വ്യാപാരി ചീറ്റപ്പുലിയെ കണ്ടതായി വാര്‍ത്ത പരന്നിരുന്നു.

കാറിന്റെ വെളിച്ചം കണ്ടപ്പോള്‍ ചീറ്റപ്പുലി മതില്‍ ചാടി കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവെന്നാണ് വ്യാപാരി പറഞ്ഞത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലാവുകയായിരുന്നു.

cctv

തുടര്‍ന്ന് കുണ്ടങ്കാരടുക്ക ഹിദായത്ത് നഗറിലെ ത്വാഹ പള്ളിയില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ചീറ്റപ്പുലി എന്ന് സംശയിക്കുന്ന ജീവിയുടെ ചിത്രം പതിഞ്ഞത് ശ്രദ്ധയില്‍പെട്ടത്. പള്ളിയുടെ സമീപത്തായി കാടുണ്ട്. ചീറ്റപ്പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഭയത്തോടെയാണ് കഴിയുന്നത്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടും അവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

തീവണ്ടിയില്‍ നിന്ന് വീണ് അബോധാവസ്ഥയിലായ യുവാവിന് രക്തം കിട്ടിയില്ല; പൊലീസുകാരന്‍ രക്ഷക്കെത്തി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CCTV footage of Cheetah in Kundankaradukka

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്