ശോഭ സുരേന്ദ്രന്‍ കുടുങ്ങും; പറഞ്ഞത് തെറ്റെന്ന് കേന്ദ്ര നേതൃത്വവും, പ്രസ്താവന പിന്‍വലിക്കേണ്ടി വരും?

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ബിജെപി സംസ്ഥാന നേതൃത്വത്തിനെ തള്ളി കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗ്‌ത്തെത്തിയിരിക്കുന്നത്. പയ്യന്നൂരില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ കൈകൊണ്ട നടപടിക്കെതിരെ ബിജെപി നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ബിജെപി നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ഭരണഘടന പദവി മാനിക്കണമെന്നും അതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ വിമര്‍ശിച്ച് എംടി രമേശും ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

Sobha Surendran

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ ഭാഷയില്‍ ശോഭാ സുരേന്ദ്രനും ഗവര്‍ണറെ പരസ്യമായി വിമര്‍ശിച്ചത്. പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെടുകായായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകവെയായിരുന്നു ശോഭ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ഗവര്‍ണര്‍ രാജിവെക്കണമെന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തെ തള്ളി ഒ രാജഗോപാല്‍ രംഗത്തെത്തിയിരുന്നു.

MT Ramesh

പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്നും ഗവര്‍ണറെ അപമാനിക്കുക എന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ലെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ താന്‍ നിലപാട് മാറ്റില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

English summary
BJP central leadership aginist Shobhasurendran and MT Ramesh
Please Wait while comments are loading...