കേന്ദ്രസര്‍ക്കാര്‍ ഐസിസിന് പണം നല്‍കിയോ, സത്യാവസ്ഥ പറഞ്ഞ് മെറീന ജോസ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ തടവിലാക്കിയ നഴ്‌സുമാരെ രക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയെന്ന് നേരത്തെ തന്നെ ആരോപണമുണമുണ്ടായിരുന്നു. എന്നാല്‍ ഇവ പലതവണ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. തടവുകാരെ ഐസിസ് അവരുടെ ഇഷ്ടപ്രകാരം വിട്ടയച്ചതാണെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇവയെല്ലാം വെറും വാക്കുകളാണെന്ന് രക്ഷാദൗത്യത്തിന് മുന്നില്‍ നിന്ന മെറീന ജോസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വിട്ടുകിട്ടുന്നതിനായി പണം നല്‍കിയിട്ടുണ്ടാവാനാണ് സാധ്യതയെന്ന് അവര്‍ പറഞ്ഞു. ഭീകരര്‍ പണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

തടവിലാക്കപ്പെട്ടത് 23 ദിവസം

തടവിലാക്കപ്പെട്ടത് 23 ദിവസം

ഇറാഖില്‍ 23 ദിവസത്തോളം 46 നഴ്‌സുമാരാണ് തടവിലാക്കപ്പെട്ടത്. പലതവണ കേന്ദ്രസര്‍ക്കാരുമായും കേരള സര്‍ക്കാരുമായും ബന്ധപ്പെട്ടതിന് ശേഷമാണ്. ഈ സമയത്ത് സംഘത്തിലെ മുതിര്‍ന്ന അംഗമായ പാലാ സ്വദേശി മെറീന ജോസാണ് രക്ഷാദൗത്യങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇവരുടെ ഇടപെടല്‍ ഏറെ നിര്‍ണായകമാവുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ യെസ് വഴിത്തിരിവായി

ഉമ്മന്‍ചാണ്ടിയുടെ യെസ് വഴിത്തിരിവായി

ഏപ്പോഴും സ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്താണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ആശുപത്രി ഉണ്ടായിരുന്നത്. ഒരു ദിവസം ആശുപത്രിയില്‍ നിന്നിറങ്ങി ഐസിസുകാരുടെ ബസ്സില്‍ കയറാന്‍ ഭീകരര്‍ ആവശ്യപ്പെട്ടു. കയറില്ലെന്ന് നഴ്‌സുമാര്‍ പറഞ്ഞതോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ച് മെറീന പറഞ്ഞ വാക്കാണ് രക്ഷപ്പെടുത്തലില്‍ വഴിത്തിരിവായത്. ഇനി നിന്നാല്‍ ഒരാള്‍ പോലും രക്ഷപ്പെടില്ലെന്നായിരുന്നു അവരുടെ വാക്കുകള്‍. ഇതോടെ ഉമ്മന്‍ചാണ്ടിയുടെ യെസ് പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലും നിര്‍ണായകമായി. നഴ്‌സുമാര്‍ പോയതിന് പിന്നാലെ ഭീകരര്‍ ആശുപത്രി ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.

ടേക്ക് ഓഫിനേക്കാള്‍ ഭീകരം

ടേക്ക് ഓഫിനേക്കാള്‍ ഭീകരം

ഇറാഖിലെ നഴ്‌സുമാരെ രക്ഷപ്പെടുത്തുന്നത് പ്രമേയമാക്കിയ ടേക്ക് ഓഫ് എന്ന സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ ഭീകരമായിരുന്നു തങ്ങളുടെ ജീവിതമെന്ന് മെറീന പറഞ്ഞു. നിരന്തരം ബോംബുകള്‍ വീണിരുന്ന പ്രദേശത്ത് താമസിക്കുന്നതിനാല്‍ നഴ്‌സുമാരെല്ലാം വളരെ പേടിയോടെയാണ് കഴിഞ്ഞിരുന്നത്. അവരെ ആത്മവിശ്വാസം കൈവിടാതെ ഒപ്പം നിര്‍ത്താന്‍ മെറീന കാണിച്ച സാഹസമാണ് ഇവരെ നാട്ടിലേക്ക് തിരികെയെത്തിച്ചത്

പണം നല്‍കിയിട്ടുണ്ട്

പണം നല്‍കിയിട്ടുണ്ട്

എപ്പോഴും തോക്ക് തലയിലേക്ക് ചൂണ്ടി നില്‍ക്കുന്ന ഭീകരര്‍ തങ്ങളെ വെറുതെ വിട്ടയക്കില്ലെന്ന് മെറീന പറയുന്നു. മോചനദ്രവ്യം നല്‍കിയത് ആക്ഷേപമല്ല. എത്ര തുക തന്നാല്‍ അവരെ വിടാം എന്ന് ഭീകരരുടെ സംസാരത്തില്‍ നിന്ന് മനസിലായിരുന്നു. നേരത്തെ തട്ടിക്കൊണ്ടുപോയ 39 പഞ്ചാബികളെ കുറിച്ച് ഇതുവരെ ഒരുവിവരുമില്ലായിരുന്നു. ഈ സാഹചര്യത്തില്‍ പണം നല്‍കിയെങ്കിലും തങ്ങള്‍ രക്ഷപ്പെട്ടത് ഭാഗ്യമാണെന്ന് അവര്‍ പറഞ്ഞു.

രക്ഷപ്പെട്ടെത്തിയവര്‍ക്ക് അവഗണന

രക്ഷപ്പെട്ടെത്തിയവര്‍ക്ക് അവഗണന

ഭീകരരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട നഴ്‌സുമാര്‍ക്ക് ഗള്‍ഫിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കാന്‍ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും നിര്‍ണായക ഇടപെടല്‍ നടത്തി. എന്നാല്‍ ഇതൊന്നും കാര്യമായി ഫലം കണ്ടില്ല. ഇതില്‍ 25 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോയി. പലരും ഇപ്പോഴും ജോലി തേടി നടക്കുകയാണ്. മെറീന ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. അതേസമയം നഴ്‌സുമാരുടെ കാര്യത്തില്‍ പുതിയ പദ്ധതികളൊന്നും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
central government gives money to is terrorists for releasing abducted nurses

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്