കേരളത്തിന്റെ ഫ്ളോട്ട് തള്ളിയതില്‍ രാഷ്ട്രീയമില്ല; ഡിസൈന്‍ അപാകത മൂലമാണെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: 2022 ലെ റിപ്പബ്ലിക്ക് ദിനത്തില്‍ പ്രദര്‍ശിപ്പിക്കാനായി കേരളം നല്കിയ ഫ്ളോട്ടിന്റെ മാതൃക തള്ളിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്റെ ഫ്ളോട്ട് തള്ളിയത് ഡിസൈനിന്റെ അപാകത മൂലമാണെന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം. ടൂറിസം @ 75 എന്ന വിഷയത്തില്‍ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം ഫ്ളോട്ടിന്റെ മാതൃക സമര്‍പ്പിച്ചത്. ഇതില്‍ പിന്നീട് മാറ്റം വരുത്താനും ശ്രമമിച്ചു. എന്നിട്ടും വ്യക്തതയില്ലാതെ വന്നതോടെയാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

ആദ്യം കേരളം നല്‍കിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമ ഉള്‍പ്പെടുത്താന്‍ പിന്നീട് കേരളം ശ്രമിച്ചു. എന്നാല്‍ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു.

കൂടാതെ ആദിശങ്കരന്റെ പ്രതിമ ഫ്ലോട്ടില്‍ ചേര്‍ത്തുകൂടേ എന്ന കേന്ദ്രത്തിന്റെ ചോദ്യത്തോട്, ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ചേര്‍ക്കാമെന്നാണ് കേരളം മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ഫ്ളോട്ട് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. അതേസമയം, കേരളത്തിന്റെ മാതൃക തള്ളിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കേന്ദ്രത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തെത്തിയിരുന്നു.

നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയാണിതെന്ന് വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. പ്രമാണി ഉദ്യോഗസ്ഥരുടെ ജാതി ചിന്തയും വര്‍ണ വിരോധവും മാറാന്‍ പോകുന്നില്ല. ഫ്ളോട്ട് ഒഴിവാക്കിയത് സംസ്ഥാനത്തെ അവഹേളിക്കുന്ന നിലപാടാണ്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ കാണണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

വിഷയത്തില്‍ സിപിഎമ്മും കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്ന് കോടയേരി വ്യക്തമാക്കി.

റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന് വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് അതിന്റെ മോഡല്‍ സമര്‍പ്പിച്ചു. ഈ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ പറയുകയും അന്തിമ ചുരുക്കപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ബി ജെ പി യ്ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2019 ലും 2020-ലും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ കേന്ദ്രം തള്ളിയിരുന്നു. തെയ്യത്തിന്റെയും കലാമണ്ഡലത്തിന്റെയും ചിത്രങ്ങളാണ് 2020-ല്‍ കേരളം സമര്‍പ്പിച്ചത്. അന്ന് കേരളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ തള്ളിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്നത്തെ സാംസ്കാരികമന്ത്രി കൂടിയായ എ കെ ബാലന് ആരോപിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications