കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലയുടെ ടൂറിസം വികസനത്തിന് പ്രതീക്ഷ പകര്‍ന്ന് കേന്ദ്രമന്ത്രിയുമായി സംവാദം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: രാജ്യത്തെ ടൂറിസം മേഖല ആഗോള നിലവാരത്തേക്കാള്‍ മൂന്നിരട്ടി വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇന്ത്യയുടെ ജിഡിപിയുടെ 6.88 ശതമാനവും മൊത്ത വരുമാനത്തിന്റെ 12.36 ശതമാനവും ഈ മേഖലയില്‍ നിന്നാണെന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാക്കി ടൂറിസത്തെ വളര്‍ത്തുകയാണ്.

ഈ സാഹചര്യത്തില്‍ ബേക്കല്‍ പദ്ധതി, കായലുകളും കോട്ടകളും ബീച്ചുകളും പുഴകളും ബന്ധിപ്പിച്ചുള്ള ടൂറിസം, ഐ.ടി, എനേബിള്‍ഡ് സേവനം തുടങ്ങിയ മേഖലകളുടെ വികസനത്തിലൂടെ ജില്ലയ്ക്ക് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അതിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ടൂറിസം വികസനം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാരികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ട്. അത് ഓരോരുത്തരുടേയും ഡി.എന്‍.എയില്‍ തന്നെഅലിഞ്ഞ് ചേരണം. വാര്‍ഡ് തിരിച്ചും ജില്ല തിരിച്ചും ഹര്‍ത്താലുകള്‍ നടത്തുന്നത് നാടിന്റെ പൊതുവായ പുരോഗതിയെ തളര്‍ത്തും. ഐ.ടി വകുപ്പിന്റെ കൂടി ചുമതലയുണ്ടായിട്ട് കൂടി മാനുഫാക്ചറിംഗ് മേഖലയില്‍ വന്‍കിട കമ്പനികളെ ഇങ്ങോട്ട് കൊണ്ട് വരാന്‍ പ്രയാസമുണ്ടാകുന്നത് ഹര്‍ത്താലുകള്‍ ആഘോഷിക്കുന്ന ഇവിടത്തെ മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kasargod

വിവിധ സംഘടനാ പ്രതിനിധികളും ജനകീയ കൂട്ടായ്മകളും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് മോഡറേറ്ററായിരുന്നു. തീരദേശ പരിപാലന നിയമം തീരദേശത്ത് ജീവിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതായി വലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ജബ്ബാര്‍ പറഞ്ഞു. അനന്തപുരം ക്ഷേത്രത്തോടനുബന്ധിച്ച് ടെമ്പിള്‍ വില്ലേജ്, വിവിധ കോട്ടകളെ ബന്ധിപ്പിച്ചുള്ള ഇടനാഴി എന്നീ ആശയങ്ങള്‍ കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് മുന്നോട്ടുവെച്ചു. തീര്‍ത്ഥാടന ടൂറിസത്തില്‍ ജില്ലയുടെ സാധ്യതകള്‍ പ്രായോഗികതലത്തിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചേംബര്‍ ജന. കണ്‍വീനര്‍ എ.കെ ശ്യാംപ്രസാദ് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അവഗണന ഏറ്റുവാങ്ങുന്ന കാസര്‍കോടിന്റെ വികസന കാര്യത്തില്‍ മലയാളി കൂടിയായ കേന്ദ്രടൂറിസം സഹമന്ത്രിയുടെ പ്രത്യേക ഇടപെടലുണ്ടാകണമെന്ന് ജിഎച്ച്എം കൂട്ടായ്മ പ്രതിനിധി ബുര്‍ആനുദ്ദീന്‍ ആവശ്യപ്പെട്ടു. ടൂറിസം വകുപ്പ് അനുമതി നല്‍കിയിട്ടും ആര്‍ക്കിയോളജി വകുപ്പിന്റെ ക്ലിയറന്‍സ് ലഭിക്കാതെ ഒന്നരവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ബേക്കലിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ തടസ്സങ്ങള്‍ നീക്കണമെന്ന് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികളായ സൈഫുദ്ദീന്‍ കളനാട്, എംസി ഹനീഫ എന്നിവര്‍ പറഞ്ഞു. റോപ്പ് വേ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തളങ്കരയെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ട് വരണമെന്ന് കാസര്‍കോടിനൊരിടം കൂട്ടായ്മ പ്രതിനിധി കെപി സിറാജ് പറഞ്ഞു.

English summary
Central minister discussed the development of tourism in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X