കേന്ദ്രം പിടിമുറുക്കുന്നു !മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിൽ, റിപ്പോർട്ട് മോദിയ്ക്ക് !!

  • By: മരിയ
Subscribe to Oneindia Malayalam

കണ്ണൂര്‍: പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി സന്ദര്‍ശിച്ചു. ബിജുവിന്റെ മാതാപിതാക്കളുമായും പ്രാദേശിക ബിജെപി നേതാക്കളുമായും മന്ത്രി സംസാരിച്ചു.

സന്ദര്‍ശനം

കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി ആണ് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

കേന്ദ്ര ഇടപെടല്‍

കണ്ണൂരില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെങ്കില്‍ കേന്ദ്രം ഇടപെടേണ്ടി വരുമെന്ന് രാജീവ് പ്രതാപ് റൂഡി മുന്നറിയിപ്പ് നല്‍കി.

സിബിഐ അന്വേഷണം

കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ഒപ്പം ബിജെപി കേന്ദ്ര നേതൃത്വം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി, കുടുംബം ആവശ്യപ്പെട്ടത് പോലെ സിബിഐ അന്വേഷണത്തിന് കേന്ദ്രം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍

ഏതാനും ദിവസങ്ങള്‍ കൂടി മന്ത്രി കേരളത്തില്‍ തുടരും. പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മന്ത്രിയെ അനുഗമിയ്ക്കുന്നുണ്ട്.

റിപ്പോര്‍ട്ട് നല്‍കും

കേരളത്തിലെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും രാജീവ് പ്രതാപ് റൂഡി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും.

കുമ്മനം


താന്‍ പുറത്തുവിട്ട വീഡിയോ ടേപ്പ് വ്യാജമാണെന്ന പ്രചരണങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനാണെന്ന് കുമ്മനം പറഞ്ഞു.

English summary
Central Minister Rajeev Prathap Roody visited Kannur.
Please Wait while comments are loading...