കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധം; സര്‍ക്കാരിനേയും പൊലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Google Oneindia Malayalam News

ദില്ലി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുടെ റിപ്പോര്‍ട്ട്. സമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പാര്‍ലമെന്റില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയിം വിമര്‍ശിയ്ക്കുന്നത്.

ജിഷയുടെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കേസ് വേണ്ട വിധത്തില്‍ അന്വേഷിയ്ക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ച പറ്റി. അസ്വാഭാവിക മരണങ്ങളില്‍ എത്രയും വേഗം കേസെടുക്കണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് പൊലീസ് വൈകി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു .

Jisha

ദുരൂഹമരണങ്ങള്‍ സംഭവിയ്ക്കുന്ന കേസുകളില്‍ പലപ്പോഴും മൃതദേഹം കുഴിച്ചിടുകയാണ് പതിവ്. പെരുമ്പാവൂര്‍ സംഭവത്തില്‍ ഇത് പാലിയ്ക്കപ്പെട്ടിട്ടില്ല. ജിഷയ്ക്ക് ഭീഷണിയുണ്ടെന്ന് അമ്മ രാജേശ്വരി പരാതിപ്പെട്ടിരുന്നു . എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിയ്ക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. വേണ്ടത്ര സുരക്ഷിതത്വമുള്ള വീട്ടിലായിരുന്നില്ല ജിഷയും അമ്മയും താമസിച്ചിരുന്നത്. അവര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

English summary
Centre puts blame on police and govt in Jisha murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X