കേന്ദ്രത്തിന്റെ കളി കേരളത്തിലും, സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ക്ക് കിട്ടിയ പണി

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിനിമകള്‍ വെട്ടിനശിപ്പിക്കുന്നത് അസഹിഷ്ണുതയുടെ ഇക്കാലത്ത് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസറെ തന്നെ വെട്ടിയൊതുക്കിയാലോ. അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് കേരളത്തില്‍. ആര്‍എസ്എസിനെ സംഭവമായി കാണിക്കുന്ന ഡോക്യുമെന്ററിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് നേരത്തെ വിസമ്മതിച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് റീജ്യണല്‍ ഓഫീസര്‍ ഡോ എ പ്രതിഭയ്ക്കാണ് കസേര നഷ്ടമായത്.

വനിതയായത് കൊണ്ട് വിവാദങ്ങളൊഴിവാക്കാന്‍ മറ്റൊരു വനിതയയെ തന്നെ നിയമിക്കണമെന്നാല്ലോ പിന്തുടര്‍ന്നുപോരുന്ന ചട്ടം. ഇവിടെയും ആ നിയമം തെറ്റിക്കാതെ തങ്ങള്‍ക്ക് പ്രിയപ്പെട്ടൊരാളെ അവിടെ നിയമിച്ചെങ്കിലും അവര്‍ക്ക് ഇപ്പോള്‍ ചുമതലേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ഒഴിഞ്ഞ് പോകില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫിസര്‍

ഒഴിഞ്ഞ് പോകില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫിസര്‍

കേന്ദ്രസര്‍ക്കാര്‍ വെറും വാക്കാല്‍ പറഞ്ഞാല്‍ ഒഴിഞ്ഞു പോകില്ലെന്ന് ഡോ പ്രതിഭ പറഞ്ഞിട്ടുണ്ട്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇക്കാര്യം റീജ്യണല്‍ ഓഫിസിലും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി അറിയിപ്പ് കൈവശം ലഭിച്ചാലേ പദവിയില്‍ നിന്ന് ഒരാള്‍ ഒഴിഞ്ഞ് പോകേണ്ടതുള്ളൂ. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

അനുമതി നിഷേധിച്ചത് 21 മന്ത്‌സ് ഓഫ് ഹെല്ലിന്

അനുമതി നിഷേധിച്ചത് 21 മന്ത്‌സ് ഓഫ് ഹെല്ലിന്

അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങളെ കുറിച്ച് യദു കൃഷ്ണന്‍ സംവിധാനം ചെയ്ത 21 മന്ത്‌സ് ഓഫ് ഹെല്‍ എന്ന ഡോക്യുമെന്ററിക്കാണ് കേരള റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുന്ന രംഗങ്ങള്‍ വേണ്ടെന്നും അക്കാലത്തെ അക്രമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഒരു പാര്‍ട്ടിയെ മോശമാക്കുന്നതിന് വേണ്ടിയാണെന്നും അനുമതി നിഷേധിച്ച് ഡോ പ്രതിഭ പറഞ്ഞിരുന്നു. തുടര്‍ന്ന് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇടപെട്ടത് ബിജെപി സംസ്ഥാന നേതൃത്വം

ഇടപെട്ടത് ബിജെപി സംസ്ഥാന നേതൃത്വം

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ ആദ്യം രംഗത്തെത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരാണ്. ആര്‍എസ്എസിനെ മഹത്ത്വവല്‍ക്കരിച്ചു എന്ന് ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് കുമ്മനവും, ആര്‍.എസ്.എസ് നേതൃത്വവും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. നിരന്തര സമ്മര്‍ദത്തിനൊടുവിലാണ് പ്രതിഭയെ മാറ്റാന്‍ തീരുമാനിച്ചത്.

ആദ്യം അനുകൂലിച്ചു, പിന്നെ പുറത്താക്കി

ആദ്യം അനുകൂലിച്ചു, പിന്നെ പുറത്താക്കി

നേരത്തെ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം നിരവധി ചിത്രങ്ങളെ വെട്ടിനശിപ്പിക്കാന്‍ റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായിരുന്നു. കഥകളി എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയും ആഭാസത്തിന് റീജ്യണല്‍ സെന്‍സര്‍ബോര്‍ഡ് പറഞ്ഞ വിചിത്ര ന്യായങ്ങളെ തുടര്‍ന്ന് എ സര്‍ട്ടിഫിക്കറ്റുമാണ് നല്‍കിയിരുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എസ് ദുര്‍ഗയായതും ഇപ്രകാരമായിരുന്നു. ഈ തീരുമാനങ്ങളെല്ലാം നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുകൂലിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസിനെ തൊട്ടുകളിച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമായത്. നേരത്തെ പഹലജ് നിഹലാനിക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
centre removes regional censor board officer of kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്