ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ്; ഓരോ മാസവും പണംവരും!! മലയാളി യുവതി തട്ടിയത് 2.64 കോടി
കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുവരെ മറ്റാരും പരാതിയുമായി വന്നിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊച്ചി: ദുബായില്‍ നിന്നു പണം വാരാമെന്ന് മോഹിപ്പിച്ച് യുവതി തട്ടിയത് കോടികള്‍. ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മുടക്കിയ പണവുമില്ല ലാഭവിഹിതവുമില്ല.
ഒടുവില്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് യുവതിയെ പൊക്കി. എറണാകുളം കറുപ്പംപടി രായമംഗലം തോട്ടത്തിക്കുടി വീട്ടില്‍ അശ്വതി (26) ആണ് അറസ്റ്റിലായത്. എന്‍ജിനിയറാണ് യുവതി. എന്‍ജിനിയര്‍ പണിയൊക്കെ വിട്ട് മറ്റു ജോലികളിലേക്ക് കടന്ന വ്യക്തിയാണ് അശ്വതി. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പോലീസ്.

കേസ് ചാലക്കുടിയില്‍
കോട്ടയം ജില്ലയിലെ വൈക്കം തെക്കേനട സുദര്‍ശര്‍വീട്ടില്‍ സന്തോഷ് എസ് നായരുടെ പരാതിയിലാണ് ചാലക്കുടി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതി എറണാകുളത്താണെങ്കിലും പരാതി നല്‍കിയത് ചാലക്കുടിയിലാണ്.

വിദേശത്ത് സിവില്‍ എന്‍ജിനിയര്‍
വിദേശത്ത് സിവില്‍ എന്‍ജിനിയറായിരുന്നു അശ്വതി. ബിസിനസ് രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ച യുവതി പിന്നീട് ജോലി രാജിവെച്ച് വിദേശത്ത് ട്രേഡിങ് കമ്പനി തുടങ്ങുകയായിരുന്നു. തുടര്‍ന്നാണ് പണം സ്വീകരിച്ചത്.

ഓരോ മാസവും ലാഭം തരും
ലാഭവിഹിതം വാഗ്ദാനം ചെയ്താണ് അശ്വതി പണം വാങ്ങിയതെന്ന് സന്തോഷ് പരാതിയില്‍ പറയുന്നു. ഇതിന് വേണ്ടി പ്രത്യേക കരാറും ഉണ്ടാക്കിയിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തനം
സുഗന്ധ വ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതി ചെയ്ത് ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍ക്കുന്ന കമ്പനി എന്നാണ് പരിചയപ്പെടുത്തിയത്. ഇതിന്റെ നടത്തിപ്പിലേക്കാണ് പണം വാങ്ങിയത്.

പണമായും ചെക്കായും
2016 സപ്തംബര്‍ മുതലാണ് യുവതി വിവിധ ഘട്ടങ്ങളിലായി പണം കൈക്കലാക്കിയത്. പണമായും ചെക്കായും തുക കൈപ്പറ്റിയിരുന്നുവെന്ന് സന്തോഷ് പരാതിയില്‍ പറയുന്നു.

മുതലുമില്ല ലാഭവുമില്ല
പണം വാങ്ങി മാസങ്ങള്‍ പിന്നിട്ടു. ലാഭവിഹതം ലഭിച്ചതേയില്ല. എന്നാല്‍ തന്ന പണം തിരിച്ചുനല്‍കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടു. അതും നല്‍കിയില്ല.

ചോദിച്ചപ്പോള്‍ ഉരുണ്ടുകളി
പണം തിരിച്ചുതരാമെന്ന് പറഞ്ഞ് യുവതി അവധികള്‍ ചോദിച്ചു കബളിപ്പിച്ചു. അതിനിടെ ദുബായിലെ ഓഫീസ് അടച്ച് അശ്വതി നാട്ടിലേക്ക് പോരുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സന്തോഷ് പരാതി നല്‍കിയത്.

കരാറുണ്ടാക്കിയത് ചാലക്കുടിയില്‍
പരാതിക്കാരന്‍ കോട്ടയത്താണ്. പ്രതി എറണാകുളത്തും. എന്നാല്‍ കേസ് നല്‍കിയത് ചാലക്കുടിയില്‍. അതിന് കാരണം അന്വേഷിച്ചപ്പോഴാണ് കരാറുണ്ടാക്കിയത് ചാലക്കുടി സര്‍ക്കിള്‍ പരിധിയിലാണെന്ന് മറുപടി ലഭിച്ചത്.

കൂടുതല്‍ പേര്‍ കുടുങ്ങിയോ?
കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുവരെ മറ്റാരും പരാതിയുമായി വന്നിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.












Click it and Unblock the Notifications