ചന്ദ്രബോസ് വധം; നിസാമിന് വേണ്ടി മൊഴിമാറ്റിയ അമലും കുടുങ്ങും, ഭാര്യയും ഭര്‍ത്താവും ജയിലിലേക്ക്?
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കൂറുമാറിയ സംഭവത്തില്‍ നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുത്തേക്കും. പ്രോസിക്യൂഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമലിന് വിചാരണ കോടതി കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചു. കേസില്‍ നിസാമിന് അനുകൂലമായി മൊഴിമാറ്റുകയായിരുന്നു അമല്‍.
ചന്ദ്രബോസ് വധക്കേസില്‍ പതിനൊന്നാം സാക്ഷിയായിരുന്നു നിസാമിന്റെ ഭാര്യ അമല്‍. ചന്ദ്രബോസിനെ നിസാം കാറിടിച്ച് പരിക്കേല്‍പ്പിയ്ക്കുന്നതും മര്‍ദ്ദിയ്ക്കുന്നതുമൊക്കെ താന്‍ കണ്ടുവെന്നായിരുന്നു അമല്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിസ്താരണയ്ക്കിടെ രഹസ്യ മൊഴിയ്ക്ക് വിരുദ്ധമായ മൊഴിയാണ് അമല്‍ നല്‍കിയത്.

ചന്ദ്രബോസിന്റേത് അപകടമരണമെന്ന രീതിയിലായിരുന്നു അമലിന്റെ മൊഴിമാറ്റം. കേസില്‍ സാക്ഷി വിസ്താരം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. നവംബര്‍ 30ന് അകം വിധി പറയാനാകുന്ന വിധത്തിലാണ് വിചാരണ നടപടികളുടെ ക്രമീകരണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു പറഞ്ഞു. അമലിന്റെ കൂറുമാറ്റം കേസിനെ പ്രതീകൂലമായി ബാധിയ്ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസില്‍ പ്രധാന സാക്ഷികളെ മാത്രമാണ് വിസ്തരിച്ചിട്ടുള്ളത്.












Click it and Unblock the Notifications