അളവിൽ കൃത്രിമം പെട്രോൾ പമ്പിൽ ലീഗൽ മെട്രോളജി പരിശോധന നടത്തും

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം:കല്ലാച്ചിയിലെ പെട്രോൾ പമ്പിൽ നിന്ന് അളവിൽ കുറഞ്ഞ പെട്രോൾ നൽകിയതിനെ തുടർന്ന് നാട്ടുകാരും പോലീസും പൂട്ടിച്ച കല്ലാച്ചി സി പി എം ഓഫിസ് പരിസരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ ലീഗൽ മെട്രോളജി ഇന്ന് പരിശോധന നടത്തും.

എടച്ചേരി ചുണ്ടയില്‍ തെരു മഹാഗണപതി ക്ഷേത്രം മണ്ഡല വിളക്കാഘോഷം

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നരിപ്പറ്റ സ്വദേശി ചെവിട്ട് പാറ സലാം കന്നാസിൽ അഞ്ച് ലിറ്റർ പെട്രോൾ വാങ്ങിയത്.അളവിൽ സംശയം പ്രകടിപ്പിച്ച സലാം അധികൃതരോട് പെട്രോൾ അളക്കാൻ ആവശ്യപെടുകയായിരുന്നു.

pump

അഞ്ച് ലിറ്റർ വ്യാപ്തിയുള്ള കന്നാസ് നിറയാതെ വന്നതോടെ പമ്പിൽ കൃത്രിമം നടക്കുന്നതായി ആരോപിച്ചു.ഇതിനിടയിൽ നാട്ടുകാരും, പമ്പ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും സ്ഥലത്തെത്തിയ പോലീസ് പമ്പ് അടച്ച് പൂട്ടാൻ ആവശ്യപെടുകയായിരുന്നു. ലീഗൽ മെട്രോളജി അധികൃതരെത്തി പരിശോധിക്കണമെന്ന ആവശ്യമുയർന്നു. അധികൃതർ പരിശോധന നടത്തുന്നത് വരെ പമ്പ് തുറക്കരുതെന്ന് നിർദേശം നിർദ്ദേശം നൽകിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
change in quantity-legal metrology will inspect

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്