ജനതാദൾ(യു)വിന്റെ മുന്നണി മാറ്റം -വടകരയിൽ യുഡിഎഫിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നഷ്ടപ്പെടും

  • Posted By:
Subscribe to Oneindia Malayalam

വടകര: ജനതാദൾ(യു) യുഡിഎഫ് മുന്നണി വിട്ടതോടെ വടകര മേഖലയിൽ നിരവധി തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണം ഇടതു മുന്നണിയുടെ കൈകളിലേക്ക്.എട്ട് വർഷത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദൾ(യു)മുന്നണി മാറി ഇടതു മുന്നണിയോടൊപ്പം പോകാൻ തീരുമാനിച്ചതോടെ അഴിയൂർ,ചോറോട്,പഞ്ചായത്തുകളിലും,തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലും ഭരണ മാറ്റത്തിന് സാധ്യതയേറി.

സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥി ഒപ്പിട്ടില്ല;ചെമ്പ്ര കുണ്ടയിലെ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് കോഴിക്കോട് മുന്‍സിഫ് കോടതി റദ്ദാക്കി

അഴിയൂർ പഞ്ചായത്തിൽ 18 മെമ്പർ മാരിൽ യു.ഡി.എഫാണ് ഇപ്പോൾ ഭരണം കൈയ്യാളുന്നത്.മുസ്ലിം ലീഗിന് 4,ജനതാദൾ(യു)-3, കോൺഗ്രസ്സ്സി-2,സിപിഎം-4,പിഐ സ്വതന്ത്രൻ-1,ജനതാദൾ(എസ്)-1,എസ്ഡിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. ജനതാദൾ മുന്നണി വിടുന്നതോടെ എൽഡിഎഫിന് ഒൻപത് അംഗങ്ങളുടെ പിന്തുണ
ലഭിക്കും.എസ്ഡിപിഐ യുഡിഎഫിനൊപ്പം നിന്നാൽ തന്നെ അവിശ്വാസ പ്രമേയം വന്നാൽ നറുക്കെടുപ്പിലൂടെ  പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കേണ്ടി വരും.ഇന്നത്തെ സാഹചര്യത്തിൽ എസ്.ഡി.പി.ഐ വിട്ടു നിൽക്കാനാണ് സാധ്യത.21 അംഗ ചോറോട് പഞ്ചായത്ത് ഭരണ സമിതിയിൽ നിലവിൽ യുഡിഎഫിന് 9 പേരും,സിപിഎമ്മിന് 9  അംഗങ്ങളുമാണ് ഉള്ളത്.ആർഎംപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നില നിർത്തുന്നത്.ഇതിനു പുറമെ ഒരു ബി.ജെ.പി.അംഗവുമുണ്ട്.ജനതാദൾ(യു)വിന്റെ രണ്ട് അംഗങ്ങൾ പിന്തുണ പിൻവലിച്ചാൽ യു.ഡി.എഫിന് ഭരണം നഷ്ട്ടമാകും. 11 അംഗങ്ങളുടെ പിന്തുണയോടെ ഭരണം ഇടതു കൈകളിലെത്തും.നിലവിൽ ഏറാമല പഞ്ചായത്തിൽ മേൽക്കൈയുള്ള ജനതാദൾ(യു)വിന്റെ മുന്നണി മാറ്റത്തോടെ ഭരണം ഇടതു മുന്നണിയ്ക്ക് അനുകൂലമാകും.19 അംഗ ഭരണ സമിതിയിൽ ജനതാദൾ(യു)വിനു 8 അംഗങ്ങളാണുള്ളത്.

udf

സിപിഎം,സിപിഐ എന്നിവർക്ക് ഓരോഅംഗങ്ങളുമുണ്ട്.ആർ.എം.പി-3,ലീഗ്-4,കോൺഗ്രസ്സ് -2 എന്നിവർ യോജിച്ചാലും ഭരണം ഇടതിനോടൊപ്പം നിൽക്കും.നിലവിൽ വിവാദം നിലനിൽക്കുന്ന തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലും ഭരണ മാറ്റം ഉറപ്പായി.കോൺഗ്രസ്സിൽ നിന്നും പുറത്താക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളിയ്ക്കെതിരെ യു.ഡി.എഫ്.കൊണ്ട് വന്ന അവിശ്വാസ പ്രമേയം കോറം തികയാത്തതിനെ തുടർന്ന് മാറ്റി വെച്ച സാഹചര്യത്തിലാണ് ജനതാദൾ(യു)വിന്റെ നിലപാട് നിർണ്ണായകമാകുന്നത്.13 അംഗ ഭരണ സമിതിയിൽ നിലവിൽ ജനതാദളിന്റെ ഒരംഗം ഉൾപ്പടെ 7 പേരാണ് ഉള്ളത്.ഇതിൽ പ്രസിഡണ്ട് യുഡിഎഫുമായി സഹകരിക്കാതെ നിൽക്കുന്നതിനാൽ ജനതാദളിന്റെ പിന്തുണയോടെ ഭരണം ഇടതു മുന്നണിയ്ക്ക് അനുകൂലമാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Change of janathadal(u)-udf local self government institution will lose

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്