വൃദ്ധയുടെ സ്വര്‍ണത്താലി കവര്‍ന്ന സംഭവം; ചാനിയം കടവില്‍ അഞ്ചു പേര്‍ നീരീക്ഷണത്തില്‍

  • Posted By:
Subscribe to Oneindia Malayalam

വടകര: ചാനിയം കടവില്‍ വീട്ടില്‍ ആളൊഴിഞ്ഞ സമയത്ത് 70 കാരിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല അപഹരിച്ച സംഭവം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചാനിയംകടവ് സൗമതിയാ യുപി സ്‌കൂള്‍ പരിസരത്തെ കുണ്ടാറ്റില്‍ ജാനു അമ്മ(70)യുടെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ നാലാം തീയതി സന്ധ്യക്ക് ഏഴ് മണിയോടെയാണ് സംഭവം.

നോട്ട് നിരോധനം DeMoDisaster: നോട്ടുനിരോധനത്തിനെതിരെ ട്വിറ്ററില്‍ കറുപ്പടിച്ച് മമത, പ്രതിപക്ഷവും!!

രണ്ട് പവനോളം വരുന്ന ആഭരണമാണ് നഷ്ടപ്പെട്ടത്. ജാനു അമ്മ വീടിന്റെ പിറക് വശത്തെ വരാന്തയില്‍ നില്‍ക്കുന്ന സമയത്താണ് പിറകിലൂടെ എത്തിയാള്‍ ആഭരണം പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. ഒറ്റപ്പെട്ട സ്ഥലത്താണ് ജാനു അമ്മയും കുടുംബവും താമസിക്കുന്നത്. സംഭവം സമയത്ത് വിദ്യാര്‍ഥിയായ ചൈറുകന്‍ മാത്രമാണുണ്ടായത്.

januamma

മകന്‍ ദാസനും ഭാര്യ ഷിനിനയും കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ വടകരയില്‍ പോയപ്പോളായിരുന്നു സംഭവം. കവര്‍ച്ച നടത്തിയ ആളെ കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ അഞ്ച് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

English summary
Chaniyam Kadavu; Old lady's gold chain stolen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്