കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ അഴിയ്ക്കുള്ളിൽ തന്നെ !! ഒന്നാം പ്രതിയാക്കി കുറ്റപത്രം

  • By: മരിയ
Subscribe to Oneindia Malayalam

കണ്ണൂര്‍:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിയ്ക്കുന്നത്. വൈദികന്‍ ഉള്‍പ്പെടെ കേസില്‍ 10 പ്രതികളാണ് ഉള്ളത്.

ഒന്നാം പ്രതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയാണ് ഒന്നാം പ്രതി. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി ഐ കുട്ടികൃഷ്ണനാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒരു മാസത്തിന് ശേഷം

ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത്. 3000 പേജുള്ള കുറ്റപത്രത്തില്‍ 10 പ്രതികളാണ് ഉള്ളത്.

പീഡനം

ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരി അധ്യക്ഷനായിരുന്ന ഇടവകയിലെ അംഗമായിരുന്നു പെണ്‍കുട്ടി. പള്ളയില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ ഫാദര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് കേസ്.

ഗര്‍ഭിണിയായപ്പോള്‍

ഫാദറിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ തന്നെയാണ് കുട്ടി പ്രസവിച്ചത്. അവിടെ നിന്ന് കുഞ്ഞിനെ വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റി.

കൂട്ടുപ്രതികള്‍

പെണ്‍കുട്ടിയുടെ അച്ഛനെയ കൊണ്ട് തന്നെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഫാദര്‍ വടക്കുംഞ്ചേരി അറസ്റ്റിലാവുന്നത്.

നാടുവിടാന്‍ നോക്കി

പിടിയ്ക്കപ്പെടുമെന്നായപ്പോള്‍ കാനഡയിലേക്ക് നാടുവിടാന്‍ ഫാദര്‍ വടക്കുംഞ്ചേരി ശ്രമിച്ചിരുന്നു. പോസ്‌കോ നിയമപ്രകാരം അറസ്റ്റിലായ ഫാദര്‍ ഇപ്പോഴും ജയിലിലാണ്.

English summary
Charge Sheet submitted in Kottiyoor rape case.
Please Wait while comments are loading...