സംസ്ഥാന പാതയിലേക്കുള്ള ദൂരം കുറയും; ഒരു നാടിന്‍റെ സ്വപ്നം ചേടിയാലകടവ് പാലം യാഥാര്‍ത്യമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം:സംസ്ഥാന പാതയിലേക്കുള്ള ദൂരം കുറയും , ഒരു നാടിന്‍റെ സ്വപ്ന പദ്ധതിയായ ചേടിയാലകടവ് പാലം യാഥാര്‍ത്യമാകുന്നു. ഒൻപത് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ചേടിയാലകടവ് പാലം നിർമ്മാണത്തിന്റെ ഭാഗമായി ഇരു വശത്തുമുളള സ്ഥലത്തിന്റെ അളവെടുത്തു.പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ ടോട്ടൽ സ്‌റ്റേഷൻ എന്ന ഉപകരണം ഉപയോഗിച്ചാണ് അളവെടുത്തത്.

എന്തുകൊണ്ട് പിണറായിയെ ജനം തല്ലാൻ പോയി? എന്തുകൊണ്ട് നിർമല സീതാരാമന് കയ്യടിച്ചു? ഇത് മാത്രമാണ് കാര്യം!

ചെക്യാട് തൂണേരി ഗ്രാമപഞ്ചായത്തുകളുടെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഈ പാലം മുഖേന കഴിയും.ഇത് മൂലം ഉമ്മത്തൂർ മുടവന്തേരിയിൽ നിന്നും 2 കിലോ മീറ്റർ സഞ്ചരിച്ചാൽ സംസ്ഥാന പാതയിൽ എത്തിച്ചേരാൻ സാധിക്കും.നിലവിൽ മധ്യഭാഗത്ത് നിന്നും 18 മീറ്റർ അകലം വരെ 17 മീറ്റർ വീതിയും തുടർന്നുളള പറമ്പുകളിലെ അപ്രോച്ച് റോഡിൽ 12 മീറ്റർ വീതിയുമാണ് നിശ്ചയിച്ചിട്ടുളളത്.

palam

വീതി 17 മീറ്റർ എന്നത് 15 മീറ്റർ ആയി കുറക്കണമെന്നും മുടവന്തേരി ഭാഗത്തെ കൽവർട്ട് വരുന്ന ഭാഗം അൽപ്പം മാറ്റം വരുത്തണമെന്നും ജനകീയ കമ്മിറ്റി ആവിശ്യപ്പെട്ടിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chediyalakadavu over bridge; Distance to highway reduced now

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്