ചീമേനിയിലെ ഞെട്ടിക്കുന്ന കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

  • Posted By:
Subscribe to Oneindia Malayalam

ചീമേനി: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക വി പി ജാനകിയെ കൊലപ്പെടുത്തി കവര്‍ച്ചനടത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഡിസംബര്‍ 13ന് കൊലപാതകം നടന്ന് ഒരുമാസമാകാറാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ പ്രത്യേക പോലീസ് സംഘത്തിന് കഴിഞ്ഞിട്ടില്ല.

ജെറ്റ് എയര്‍വേയ്സില്‍ പൈലറ്റുമാരുടെ കയ്യാങ്കളി: ന്യൂ ഇയര്‍ ദിനത്തില്‍ പൈലറ്റിന് പണികിട്ടി

ഇതിനകംതന്നെ നൂറിലധികംപേരെ ചോദ്യം ചെയ്യുകയും പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതികളിലേക്കെത്താന്‍ ഇവ പോലീസിനെ സഹായിച്ചില്ല. കഴിഞ്ഞ മംഗളുരുവിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തികുന്നു. എന്നാല്‍, ഇവര്‍ മത്സ്യത്തൊഴിലാളികളാണെന്ന് കണ്ട് വിട്ടയച്ചു.

murder

കൂടാതെ ബന്ധുക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ മക്കളെയും അടുത്ത ബന്ധുക്കളെയും വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മേധാവി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.

കഴിഞ്ഞദിവസവും ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, അന്വേഷണസംഘം മേധാവി ഡിവൈഎസ്പി കെ ദാമോദരന്‍ എന്നിവര്‍ പുലിയന്നൂരിലെ കൊലനടന്ന വീട്ടിലെത്തി മുറികള്‍ പരിശോധിച്ചിരുന്നു. ആവര്‍ത്തിച്ചുള്ള പരിശോധനയിലും കൂടുതല്‍ തെളിവുകളൊന്നു കണ്ടെടുക്കാനായില്ല.

കവര്‍ച്ചയ്ക്കിടെ ചെറുത്തുനില്‍പ് നടത്താത്ത അധ്യാപികയെ കൊലപ്പെടുത്തിയത് പല സംശയത്തിനും ഇടനല്‍കുന്നു. മോഷ്ടാക്കളെ ഇവര്‍ തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. കൂടാതെ, ക്വട്ടേഷന്‍ കൊലപാതകമാണോ എന്നതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നതെങ്കിലും അന്വേഷണം നീണ്ടുപോകുന്നത് നാട്ടുകാരെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുകയാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
cheemeni murder case; police in the dark

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്