ചീമേനി കൊല: സെലോടാപ്പും കത്തിയും വാങ്ങിയത് പയ്യന്നൂരിലെ കടയില്‍ നിന്നെന്ന് സംശയം; ബാങ്കിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപികയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ കത്തിയും സെലോടാപ്പും വാങ്ങിയത് പയ്യന്നൂരിലെ കടയില്‍ നിന്നാണെന്ന് സംശയം. ഒരു തുമ്പുമാകാത്ത കേസില്‍ ചില വിവരങ്ങളുമായി ഒരു കടയുടമ തന്നെയാണ് മുന്നോട്ട് വന്നത്. പയ്യന്നൂരിലെ തന്റെ കടയില്‍ നിന്ന് ഒരാള്‍ കത്തിയും സെലോടാപ്പും വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. കൂടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമായിട്ടില്ല. കടയുടെ സമീപമാണ് ഫെഡറല്‍ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കത്തിയും സെലോടാപ്പും വാങ്ങിയവരുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

ആരായിരിക്കും നമ്പർ വൺ രജനിയോ കമലോ?വെള്ളിത്തിരയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവർ, രാഷ്ട്രീയത്തിൽ!

പറശ്ശിനിക്കടവിലെ ഒരു കടയില്‍ നിന്നാണ് മുഖം മൂടി വാങ്ങിയതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും വാങ്ങിയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ ക്യാമറയില്‍ മുഖം മൂടി വാങ്ങിയവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞതായി പൊലീസ് വിശ്വസിക്കുന്നു. ദൃശ്യം പകര്‍ത്തിവെച്ച ഹാര്‍ഡ് ഡിസ്‌ക് ആദ്യ ഘട്ടത്തില്‍ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. വീണ്ടും മറ്റൊരു ലാബിലേക്കയച്ച് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം നടന്നുവരുന്നു.

murder

അതിനിടെ ചീമേനിയിലെയും പരിസരപ്രദേശങ്ങളിലെയും ചിലരെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരെ കുറിച്ചാണ് അന്വേഷണം. മറ്റു ജില്ലകളില്‍ നിന്ന് വന്ന് ചീമേനിയിലും പരിസരപ്രദേശത്തും ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Cheemeni murder-cellotape and knife bought from a shop in payyanoor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്