Get Updates
Get notified of breaking news, exclusive insights, and must-see stories!

രമ്യക്ക് അപരന്‍ ഹരിദാസന്‍; സജീവ സിഐടിയു പ്രവര്‍ത്തകന്‍.. പ്രദീപേ ജയിക്കൂ എന്ന് 'അപരന്റെ' അമ്മ

ചേലക്കര: ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കുകയാണ്. ഏഴ് പേരാണ് ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഇതില്‍ നാല് പേരും സ്വതന്ത്രരാണ്. എല്‍ഡിഎഫിനായി സിപിഎമ്മിന്റെ യുആര്‍ പ്രദീപും യുഡിഎഫിനായി കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസുമാണ് മത്സരിക്കുന്നത്.

എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ ബാലകൃഷ്ണനും ജനവിധി തേടുന്നു. പിവി അന്‍വറിന്റെ ഡിഎംകെയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍കെ സുധീറും മത്സരരംഗത്തുണ്ട്. സൂക്ഷ്മ പരിശോധനയില്‍ ഒമ്പത് പേരുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. ഇതില്‍ സിപിഎം ഡമ്മി സ്ഥാനാര്‍ത്ഥിയായ സുനിത, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ രാജു എംഎ എന്നിവരുടെ പത്രികകളും തള്ളിയിരുന്നു.

Chelakkara By Election 2024

സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ ചേലക്കരയില്‍ സിഐടിയു നേതാവ് അപരന്‍ ആയി മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഹരിദാസന്‍ എന്ന സിഐടിയു നേതാവാണ് ചേലക്കരയില്‍ രമ്യ ഹരിദാസന്റ അപരനാകുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള സിഐടിയുവിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ അടക്കം യൂണിയന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയില്‍ പോസ് ചെയ്തതിന് ശേഷമാണ് ഹരിദാസന്‍ 'അപര' വേഷമണിഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇതിന് ശേഷം ഹരിദാസന്‍ എവിടെ എന്നതിനെ കുറിച്ച് യാതൊരു വിവരവുമല്ല. കുടം ചിഹ്നമാണ് ഹരിദാസന് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ചേട്ടന്‍ പറഞ്ഞിരുന്നു എന്നാണ് ഹരിദാസന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ ഹരിദാസന്‍ മത്സരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നും ചേലക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് തന്നെ ജയിക്കും എന്നുമാണ് ഹരിദാസന്റെ അമ്മ പറയുന്നത്.

ഹരിദാസന്‍ സിപിഎമ്മിലും സിഐടിയുവിലും പ്രവര്‍ത്തിക്കുന്ന ആളാണ് എന്നും അമ്മ വ്യക്തമാക്കി. ഹരിദാസന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയില്ല എന്നാണ് സിഐടിയുവിലെ സഹപ്രവര്‍ത്തകരും പറയുന്നത്. അതേസമയം തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിന്റെ ക്രമമായിട്ടുണ്ട്. ഒന്നാമത്തെ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റെ യുആര്‍ പ്രദീപാണ്. സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് പ്രദീപ് മത്സരിക്കുന്നത്.

പോളിംഗ് മെഷീനില്‍ രണ്ടാമത്തെ പേര് ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്റേതാണ്. താമരയാണ് അടയാളം. കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസാണ് മൂന്നാമതാണ്. നാലാമത്തെ സ്ഥാനാര്‍ത്ഥി സ്വതന്ത്രനായ കെബി ലിന്റേഷാണ്. അഞ്ചാമത് എന്‍കെ സുധീറും ആറാമത് ഹരിദാസനുമാണ്. നവംബര്‍ 13 നാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

1996 മുതല്‍ തുടര്‍ച്ചയായി ആറ് തവണ എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണ് ചേലക്കര. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായിരുന്ന രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആലത്തൂരില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട ആളാണ് രമ്യ ഹരിദാസ്. പ്രദീപാകട്ടെ 2016 ല്‍ ചേലക്കരയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+