രാജ്യസഭാ സ്വപ്നം പൊലിഞ്ഞു! ചെങ്ങന്നൂരിൽ ബിജെപിക്ക് പണി കൊടുക്കാൻ ബിഡിജെഎസ്; എൻഡിഎയും പിളർത്തും?

  • Written By:
Subscribe to Oneindia Malayalam

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി ബ‍ിഡിജെഎസിന്റെ നിർണ്ണായക തീരുമാനം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡ‍ിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.

ബിജെപിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പുറമേ, എൻഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജ്യസഭാ സീറ്റ് നൽകാതെ അപമാനിച്ച ബിജെപി നടപടിയാണ് ബിഡിജെഎസിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. രാജ്യസഭാ സീറ്റിന്റെ പേരിൽ ബിജെപി നേതാക്കൾ തന്നെയും പാർട്ടിയെയും നിരന്തരം അധിക്ഷേപിച്ചെന്നും, ഇക്കാര്യത്തിൽ രേഖാമൂലം നടപടി ആവശ്യപ്പെടുമെന്നും തുഷാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പൊതുവികാരം...

പൊതുവികാരം...

തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് ബിഡിജെഎസ് നേതാക്കൾ ആലപ്പുഴയിൽ അടിയന്തര യോഗം ചേർന്നത്. ഏറെ പ്രതീക്ഷിച്ചിരുന്ന രാജ്യസഭ സീറ്റ് തുഷാർ വെള്ളാപ്പള്ളിക്ക് ലഭിക്കാത്തതിനാൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. നേരത്തെ, കോർപ്പറേഷൻ, ബോർഡ് സ്ഥാനങ്ങളിൽ അർഹമായ പദവി നൽകിയാൽ ബിജെപിയുമായി സഹകരിക്കാമെന്ന് ബിഡിജെഎസിനുള്ളിൽ തീരുമാനമുണ്ടായിരുന്നു. എന്നാൽ ആലപ്പുഴയിലെ യോഗത്തിൽ ഈ തീരുമാനത്തിൽ നിന്നും വ്യതിചലിച്ച് ബിജെപിയുമായുള്ള സഹകരണം തീർത്തും വേണ്ടെന്ന് വയ്ക്കാനാണ് ബിഡിജെഎസ് തീരുമാനിച്ചത്.

ആവശ്യപ്പെട്ടിട്ടില്ല...

ആവശ്യപ്പെട്ടിട്ടില്ല...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ തുഷാർ, ബിജെപി ഇതര കക്ഷികളുടെ യോഗം വിളിച്ചുചേർക്കുമെന്നും അറിയിച്ചു. രാജ്യസഭാ സീറ്റിന്റെ പേരിൽ ചില ബിജെപി നേതാക്കൾ തന്നെയും പാർട്ടിയെയും അപമാനിച്ചതായും തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസോ താനോ രാജ്യസഭ സീറ്റ് നൽകണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇടതുമുന്നണിയിലേക്ക് പോകണമെങ്കിൽ ഒന്നു മൂളിയാൽ മതിയെന്നും, മദനിയുമായി ഇടതുമുന്നണിക്ക് സഹകരിക്കാമെങ്കിൽ ബിഡ‍ിജെഎസുമായി സഹകരിക്കാനാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 തിരഞ്ഞെടുപ്പ്...

തിരഞ്ഞെടുപ്പ്...

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് ചെങ്ങന്നൂർ. അന്ന് ബിഡിജെഎസിന്റെ ശക്തമായ പിന്തുണയായിരുന്നു എൻഡിഎയെ സഹായിച്ചത്. എന്നാൽ ബിഡിജെഎസ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇത്തവണ എൻഡിഎയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ബിഡിജെഎസ് എൻഡിഎയിൽ തുടരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തൽക്കാലം സഹകരിക്കേണ്ടതില്ലെന്നാണ് ബിഡിജെഎസിന്റെ നിലപാട്. എസ്എൻഡിപിക്കും ബിഡിജെഎസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ബിഡിജെഎസിന്റെ പിന്തുണ ആർക്കാകുമെന്നത് നിർണ്ണായകമാണ്.

വികാസ് യാത്ര ചെങ്ങന്നൂരിൽ! 'ഏറ്റുമുട്ടൽ' പ്രഖ്യാപിച്ച് കുമ്മനം; ഗർഭസ്ഥ ശിശുവിനും രക്ഷയില്ല...

മുസ്ലീം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടി! ഈറ്റിങ്ങും മീറ്റിങ്ങും മാത്രമെന്ന് കോൺഗ്രസ് എംഎൽഎ

വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
chengannur byelection; bdjs wont cooperate with bjp.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്