വാളയാര്‍ പീഡനത്തിലെ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍..!!പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം..!!
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവരെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണമുന്നയിച്ചത്. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. നിയമസഭയിലാണ് പ്രതിപക്ഷം ഗുരുതരമായ ആരോപണം ഭരണപക്ഷത്തിന് നേരെ ഉന്നയിച്ചത്.
Read Also: ജയലളിതയുടെ മരണത്തില്‍ അപ്പോളോ മെഡിക്കല്‍ റിപ്പോര്‍ട്ട് കള്ളം പറയുന്നു..!! സംരക്ഷിക്കുന്നത് ആരെ ??

സഹോദരിമാരായ ഹൃതികയും ശരണ്യയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ളവ സൂചിപ്പിക്കുന്നത്. ഹൃതികയുടെ മരണത്തില്‍ പോലീസ് അന്വേഷണം ഗൗരവതരമായിരുന്നില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

പ്രതികളെ ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്യാത്തതിന് പിന്നിലും രാഷ്ടീയ ബന്ധം കാരണമാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതികളായ അഞ്ച് പേര് പോലീസ് കസ്റ്റഡിയിലാണ്.

മൂത്ത കുട്ടിയായ ഹൃതിക ജനുവരിയിലാണ് പീഡനത്തിന് ഇരയായി മരിച്ചത്.
മൂത്ത കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്ന് തന്നെ മൃതദേഹ പരിശോധനയില്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ ആന്തരികാവയവ പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.

ബന്ധുവായ പ്രതിയെ അന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. മൂത്ത കുട്ടി മരിച്ച ദിവസം വീട്ടില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയ കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്ന് പ്രതിയെ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടൽ മൂലമാണ് എന്നും ആരോപണം ഉയരുന്നു.

രണ്ട് പെണ്‍കുട്ടികളും ഞെട്ടിക്കുന്ന തരത്തില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിവരമുള്ളത്. പലതവണ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും വിവരമുണ്ട്.

കേസ് കൂടുതല്‍ ഗൗരവകരമായ അന്വേഷണം നടത്താതെ തേയ്ച്ച് മായ്ച്ച് കളയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. പ്രതികളുടെ ഉന്നതസ്വാധീനമാണ് പോലീസിന്റെ ഈ ഒളിച്ചുകളിക്ക് പിന്നിലെന്നും പറയപ്പെടുന്നു.

പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ആദ്യത്തെ കുട്ടി മരണപ്പെട്ടപ്പോള്‍ തന്നെ കേസില്‍ സംശയാസ്പദമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍നടപടികളിലേക്ക് പോലീസ് നീങ്ങിയില്ല.

മൂത്തമകള്‍ പലതവണ ബന്ധുവാല്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികളുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. പലതവണ വിലക്കിയിട്ടും ഇയാള്‍ ഉപദ്രവം തുടര്‍ന്നു. ഇക്കാര്യവും പോലീസിനെ അറിയിച്ചിരുന്നു.

പെണ്‍കുട്ടികളുടെ ബന്ധുവായ ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നിലവില്‍ പോലീസിന്റെ പിടിയില്‍ ഉള്ളത്. ഇവര്‍ അഞ്ച് പേരും പെണ്‍കുട്ടികളെ പലതവണയായി പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം.

പ്രതികള്‍ക്ക് മേല്‍ പോസ്കോ പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിക്കഴിഞ്ഞു. പ്രതികളാരും രക്ഷപ്പെടില്ല. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications