ചെന്നിത്തലയുടെ പടയൊരുക്കം കോഴിക്കോട്ട് സമാപനത്തിലേയ്ക്ക്; യുഡിഎഫില്‍ രാ്ഷ്ട്രീയ ഉണര്‍വ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര പൂര്‍ത്തിയാവുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫില്‍ ഉണര്‍വ്. തോമസ് ചാണ്ടിയുടെ കൈയേറ്റവും ഗെയില്‍ സമരക്കാര്‍ക്കു നേരെയുള്ള പൊലീസ് നടപടിയും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് കോഴിക്കോട്ട് ചെന്നിത്തലയുടെ പര്യടനം പൂര്‍ത്തിയാവുന്നത്. പ്രതിരോധത്തിലാവുന്ന വിഷയങ്ങള്‍ യുഡിഎഫിന് ഇതിനിടയില്‍ ഉണ്ടായില്ല എന്നതും ഭരണപക്ഷത്തെ കൂടുതല്‍ ആക്രമിക്കാന്‍ അവസരം ലഭിച്ചു എന്നതും യാത്രയുടെ ഇതിനകം പൂര്‍ത്തിയായ ദിവസങ്ങളുടെ പ്രത്യേകതയാണ്. ബിജെപി, എല്‍ഡിഎഫ് യാത്രകളെ അപേക്ഷിച്ച് പ്രവര്‍ത്തകരില്‍ ആവേശം വിതയ്ക്കാന്‍ സാധിച്ചു എന്നതും യുഡിഎഫ് യാത്രയുടെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഐഎസ്എല്‍: നഷ്ടമാക്കരുത് ഈ നവംബര്‍ ബ്ലോക്ക് ബസ്‌റ്റേഴ്‌സ്, തീര്‍ച്ചയായും കാണേണ്ട 5 മല്‍സരങ്ങള്‍...

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ജിഹാദി-ചുവപ്പ് ഭീകരതകള്‍ക്കെതിരെ എന്ന പേരില്‍ കഴിഞ്ഞ മാസം രാഷ്ട്രീയ യാത്രകള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡന്റ് ഉള്‍പ്പെടെ ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി യാത്ര മുന്നോട്ടു പോകാന്‍ സാധിച്ചു എന്നതല്ലാതെ രാഷ്ട്രീയമായി വലിയ നേട്ടങ്ങളൊന്നും ചെയ്തില്ല എന്നത് ഇതിനിടയില്‍ വന്ന വേങ്ങര ഉപതരെഞ്ഞെടുപ്പു ഫലം തെളിയിച്ചു. സംസ്ഥാനത്തിനെതിരെ നിരന്തരം നടത്തിയ പ്രചാരണങ്ങളും ഒരു പരിധിവരെ ദോഷം ചെയ്തു. ഇതിനു ശേഷമാണ് ജനജാഗ്രതാ യാത്രയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തിയത്. കൊടുവള്ളിയില്‍ കള്ളക്കടത്തു കേസിലെ പ്രതിയുടെ കാറില്‍ സഞ്ചരിച്ചതോടെ യാത്ര വിവാദത്തിലുമായി. അതിലപ്പുറം വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ യാത്രയ്ക്കു സാധിച്ചില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

chenni

ഇതിനു ശേഷമാണ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര എത്തുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ നില പരുങ്ങലില്‍ നില്‍ക്കുമ്പോഴാണ് ചെന്നിത്തലയുടെ പടയൊരുക്കം. രാഷ്ട്രീയമായി യുഡിഎഫിന് യാത്ര ഉണര്‍വുണ്ടോക്കിയപ്പോള്‍ വ്യക്തിപരമായി ചെന്നിത്തലയ്ക്ക് മികച്ച അവസരമായി യാത്ര മാറിയിരിക്കുന്നു. ചെന്നിത്തലയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പടയൊരുക്കമായാണ് യാത്രയെ പലരും നിരീക്ഷിക്കുന്നത്.

English summary
Chennithala's Padayorukkam going to end; UDF

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്