കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് നിയമ ലംഘനം;പ്രത്യാഘാതം വലുതെന്ന്‌ ചെന്നിത്തല

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി സെന്‍കുമാറിന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനം നല്‍കാതെ നീട്ടിക്കൊണ്ടു പോകുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നടപടി പൊതുസമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഡിജിപിയായിട്ടുള്ള ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. ഏപ്രില്‍ 24ന് രാജ്യത്തെ പരമോന്നത നീതി പീഠത്തില്‍ നിന്ന് സെന്‍കുമാറിന് അനുകൂല വിധിയുണ്ടായത്. ഹര്‍ജിക്കാരനെ ക്രമസമാധാനച്ചുമതലയോടെ പോലീസ് മേധാവിയായി നിയമിക്കണമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

കോടതി നിര്‍ദേശിച്ചിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും സെന്‍കുമാറിന് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

 അനാസ്ഥ

അനാസ്ഥ

നീതിന്യായം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഈ അനാസ്ഥ ജനങ്ങള്‍ക്കിടയില്‍ സംശയം ഉളവാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

 പ്രത്യാഘാതം വളരെ വലുത്

പ്രത്യാഘാതം വളരെ വലുത്

സര്‍ക്കാരിന്റെ ഈ നടപടി പൊതുസമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഡിജിപിയായിട്ടുള്ള ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

 പോലീസ്

പോലീസ്

സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ പോലീസ് സേനയില്‍ വിഭാഗീയതയ്ക്കും ഇത് വഴിവെക്കുമെന്ന് മുന്‍ ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

English summary
Chennithala wrote open letter to Chief Minister on TP Senkumar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X