കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പ് തിരികെ എത്തുമോ? 'ആന്റണിയും ഉമ്മൻചാണ്ടിയും ജേഷ്ഠ സഹോദരന്മാർ'

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ സിപിഎം രാജ്യസഭയിലേക്ക് അയക്കുന്നവരില്‍ മുതിർന്ന നേതാവ് ചെറിയാന്‍ ഫിലിപ്പ് ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഡോ. വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരെ ആണ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി പാര്‍ട്ടി തിരഞ്ഞെടുത്തത്. ഇതോടെ ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകുന്നതിനുളള ക്ഷണങ്ങള്‍ വന്നിരിക്കുകയാണ്.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കൊണ്ട് വീക്ഷണം പത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗം എഴുതിയിരുന്നു. മാത്രമല്ല കോണ്‍ഗ്രസിലെ ചില നേതാക്കളും സമാന പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. ​കോൺഗ്രസിലേക്ക് തിരികെ എത്തുമോ എന്നുളള ചോദ്യങ്ങൾക്ക് ഫേസ്ബുക്കിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് മറുപടി നല്‍കിയിരിക്കുന്നത്.

പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല

പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല

ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു..

ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാർ

ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാർ

ഇക്കാര്യം ആൻ്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.
കോൺഗ്രസിനും തനിക്കും നൽകിയ സേവനങ്ങൾക്ക് പ്രത്യുപകാരമായി ചെറിയാൻ ഫിലിപ്പിന് ഒരു സഹായവും ചെയ്യാൻ കഴിയാത്തതിൽ തനിക്ക് തീവ്ര ദു:ഖമുണ്ടെന്നു് കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആൻ്റണി 2010 ൽ കെ.ടി ഡി.സിയുടെ ഒരു ചടങ്ങിൽ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിലാണ്.

ആരെയും ദ്രോഹിച്ചിട്ടില്ല

ആരെയും ദ്രോഹിച്ചിട്ടില്ല

ചെറിയാൻ ഫിലിപ്പ് ആദർശവാനാണെന്നും പറയുന്നതിൽ മാത്രമല്ല നടപ്പാക്കുന്നതിൽ നിർബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിൻ്റെ അമ്പതാം വാർഷികത്തിൽ ഒരു അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസിലും സി പി ഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam
രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല

രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല

ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല. 1976 മുതൽ 1982 വരെ ഞാൻ വീക്ഷണത്തിൻ്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐ സി സി സമ്മേളനത്തിൽ അടിയന്തിരാവസ്ഥക്കെതിരായ എ കെ ആൻ്റണിയുടെ പ്രസംഗം സെൻസർഷിപ്പ് നിയമങ്ങൾ ലംഘിച്ച് റിപ്പോർട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തിൽ ചില വേളകളിൽ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്''.

English summary
Cherian Philip answers the question will he leave left and return back to Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X