പോസ്റ്റ് പിന്‍വലിയ്ക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്, കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നാറും
തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ ചില വനിതകള്‍ ഉടുപ്പഴിയ്ക്കല്‍ സമരം രഹസ്യമായി ചെയ്തിട്ട് സീറ്റ് നേടിയിട്ടുണ്ടെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിയ്ക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ചാനലുകളോട് പ്രതികരിയ്ക്കാന്‍ വസിമ്മതിച്ച് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലൂടെ തന്നെയാണ് തുടര്‍ന്നു നിലപാടുകള്‍ പറയുന്നത്.
ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസ് കൊടുക്കും എന്നാണ് മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞത്. മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിയ്ക്കണം എന്ന് സുധീരനും ആവശ്യപ്പെട്ടു.
ഇതിനുള്ള ചെറിയാന്‍ ഫിലിപ്പിന്റെ മറുപടികള്‍ പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിയ്ക്കുന്നത്.
|
വിവാദ പോസ്റ്റ്
ഇതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്.

പഴയ കോണ്‍ഗ്രസ്സുകാരന്‍
ഇപ്പോള്‍ സിപിഎം അനുഭാവി ആണെങ്കിലും പഴയ കോണ്‍ഗ്രസ്സുകാരനാണ് ചെറിയാന്‍ ഫിലിപ്പ്. എകെ ആന്റണിയുടെ അടുത്ത ആളായിരുന്നു.
|
സ്ത്രീ വിരുദ്ധമല്ല
ഉടുപ്പഴിയ്ക്കല്‍ സമരം രഹസ്യമായി ചെയ്ത വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസ്സില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്. അതില്‍ സ്ത്രീ വിരുദ്ധതയില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

സ്ത്രീകളെ ബഹുമാനിയ്ക്കുന്നു
തന്റെ പോസ്റ്റില്‍ സ്ത്രീ വിരുദ്ധതയില്ലെന്ന് മാത്രമല്ല, സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്ന ആളാണ് താനെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞുവയ്ക്കുന്നുണ്ട്.

മാപ്പ് പറഞ്ഞാല്‍ സത്യം മരിയ്ക്കില്ല
വിഎം സുധീരന്‍ പറഞ്ഞതുപോലെ മാപ്പ് പറഞ്ഞാല്‍ സത്യം മരിയ്ക്കില്ല. ആന്റണി പ്രസിഡന്റും സുധീരന്‍ വൈസ് പ്രസിഡന്റും ആയിരിയ്ക്കുമ്പോള്‍ താന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മാന്യതയുടെ പേരില്‍ കോണ്‍ഗ്രസ്സിലെ പല രഹസ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
|
നാറുന്ന കഥകള്‍
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്യുന്ന എത്രയോ കഥകളുണ്ട്. ചില വനിതകള്‍ സീറ്റ് നേടിയെന്ന നാറുന്ന കഥകള്‍. അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ എന്നാണ് ചോദ്യം.
|
കേസ് കൊടുത്താല്‍ നാറും
ബിന്ദു കൃഷ്ണ തനിയ്‌ക്കെതിരെ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും. എന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം. ഉപബോധമനസ്സിലെ എല്ലാ സത്യങ്ങളും പുറത്ത് വരും.












Click it and Unblock the Notifications