കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ സൂക്ഷിച്ച ബാങ്കിന് സുരക്ഷയോ കാവല്‍ക്കാരോ ഇല്ല

  • By Anwar Sadath
Google Oneindia Malayalam News

കാസര്‍കോട്: കേരളത്തിലെ ബാങ്ക് കവര്‍ച്ചക്കേസുകള്‍ പെരുകുമ്പോള്‍ വിരല്‍ചൂണ്ടുന്നത് ബാങ്കുകളുടെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളിലേക്ക്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും സൂക്ഷിക്കുന്ന മിക്ക ബാങ്കുകളിലും ആവശ്യത്തിന് സുരക്ഷയൊരുക്കിയിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇത് കവര്‍ച്ചക്കാരുടെ ജോലി എളുപ്പമാക്കുന്നു.

കാസര്‍കോട് ഒരു മാസത്തിനിടെ രണ്ടു വന്‍ ബാങ്കുകവര്‍ച്ചകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തിയാണ് 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നതെങ്കില്‍ ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്ന കവര്‍ച്ച തറ തുരന്ന് അകത്തു കയറിയാണ്.

vijaya-bank

വിജയാ ബാങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് സുരക്ഷയില്ലാത്ത അലമാരകളിലാണ്. ബാങ്കിന് കാല്‍ക്കാരും ഉണ്ടായിരുന്നില്ല. വളരെ ആസൂത്രിമാണ് കവര്‍ച്ചയെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ തമിഴ് നാട്ടിലുള്ള സംഘത്തെയാണ് പോലീസ് സംശയിക്കുന്നതും. ബാങ്കിന്റെ തൊട്ടു താഴത്തെ നിലയില്‍ നിന്നും കോണ്‍ക്രീറ്റ് തുരന്ന് കവര്‍ച്ചക്കാര്‍ ബാങ്കില്‍ കടക്കുകയായിരുന്നു.

ഞായറാഴ്ച അവധി ആയതിനാല്‍ ഒരുപക്ഷേ ശനിയാഴ്ച രാത്രിമുതല്‍ കവര്‍ച്ചയ്ക്കുള്ള ശ്രമം തുടങ്ങിക്കാണുമെന്ന് പോലീസ് പറഞ്ഞു. നാല് അലമാരകളില്‍ മൂന്നെണ്ണവും കുത്തിത്തുറന്ന നിലയിലാണ്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് ഈ അലമാരയ്ക്കുള്ളിലായിരുന്നു. ബാങ്കു കവര്‍ച്ച പെരുകുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് നേരത്തെ തന്നെ ബാങ്കുകള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ പാലിക്കാത്തതാണ് വിജയാ ബാങ്കിന് വിനയായത്.

English summary
cheruvathur vijaya bank robbery police prob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X