നിലപാടിലുറച്ച് തോമസ് ഐസക്ക്; കോഴികളെ തമിഴ്നാട്ടിലേക്ക് കടത്താൻ കച്ചവടക്കാർക്ക് അവകാശമുണ്ട്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ കോഴികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അവകാശം കച്ചവടക്കാര്‍ക്കുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്. കുറച്ച നികുതി വിലയില്‍ കുറയ്ക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇറച്ചിക്കോഴികളെ 87 രൂപയ്ക്കു വിൽക്കണമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തതോടെ കച്ചവടക്കാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അർധരാത്രിയിൽ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റി. ഒട്ടേറെ ലോഡുകളാണ് രാത്രി അതിർത്തി കടന്നുപോയത്. തമിഴ്നാട്ടിലെ വൻകിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുത്തത്. തമിഴ്നാട്ടിൽ 110 രൂപയാണ് ഇറച്ചിക്കോഴി വില. 87 രൂപയ്ക്ക് കേരളത്തിൽ കോഴികളെ വിൽക്കാൻ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ജിഎസ്ടി ആശങ്കകൾ ദൂരീകരിച്ച് മന്ത്രി; കടയടപ്പ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറി!!

chicken-

അതേസമയം കെപ്കോയെയും കോഴികളെ വിൽക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. സർക്കാർ ഏജൻസികൾ വഴിയുള്ള വിൽപ്പനയും തടയും. വൻകിട കമ്പനിസ്റ്റാളുകളെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വ്യാപാരികൾ പറയുന്നു. പ്രതിഷേധം ശക്തമാക്കുമെന്ന് കേരള പൗൾട്രി ഫെഡറേഷനും വ്യക്തമാക്കിയിച്ചുണ്ട്. അതേസമയം കോഴികളുടെ വില കുറയ്ക്കണമെന്ന് നിലപാടിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മന്ത്രി.

English summary
Chicken rate; poultry sellers prottest
Please Wait while comments are loading...