'കോഴി മാണിയെ കുരുക്കും'; കോഴി നികുതി ഇളവുകേസില്‍ മാണിയുടെ ഹര്‍ജി തള്ളി
കൊച്ചി: കോഴി നികുതി ഇളവ് കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് കേസില്‍ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. കോഴി നികുതിക്ക് സ്‌റ്റേ നല്‍കിയത് ചട്ടലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
കോഴി നികുതി ഇളവുകേസ് കണ്ണും കാതും മനസും തുറന്ന് അന്വേഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കോഴി നികുതി ഇളവ് നല്‍കിയതില്‍ സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നെന്നും ജസ്റ്റിസ് ബി കമാല്‍പാഷ ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം മാണിയും തോംസണ്‍ ഗ്രൂപ്പുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതി ഇളവ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെയാണ് തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് കോടികളുടെ നികുതി ഇളവ് മാണി നല്‍കിയത്. ഇതിലൂടെ 62 കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടം വന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍:
മാണിയും ഇബ്രാഹിംകുഞ്ഞും വെള്ളാനകള്‍; കൈക്കൂലി 50 ലക്ഷം വരെ, വിജിലന്‍സ് റിപ്പോര്‍ട്ട് നിയമസഭയില്‍
ജേക്കബ് തോമസിനെ എല്‍ഡിഎഫ് സര്‍ക്കാരിന് ആവശ്യമുണ്ട്; അങ്ങനെ പുറത്താക്കാനാകില്ലെന്ന് കോടതിയില്‍












Click it and Unblock the Notifications