• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷമെന്നത് പ്രതികാരപക്ഷമാകരുത്; ചെന്നിത്തല നുണ പറഞ്ഞ് ജനങ്ങളുടെ അന്നംമുട്ടിച്ചെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് നുണ പറഞ്ഞ് ജനങ്ങളുടെ അന്നംമുട്ടിച്ചിരിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷ്യക്കിറ്റ് എന്നത് ജനങ്ങള്‍ക്കുള്ള സൗജന്യമല്ല, അവകാശമാണ് എന്ന് പ്രതിപക്ഷം മനസിലാക്കണം. പ്രതിപക്ഷമാണ്, പക്ഷേ പ്രതിപക്ഷമെന്നത് പ്രതികാരപക്ഷമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ജനങ്ങളുടെ അന്നംമുട്ടിച്ചു

ജനങ്ങളുടെ അന്നംമുട്ടിച്ചു

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് നുണ പറഞ്ഞ് ജനങ്ങളുടെ അന്നംമുട്ടിച്ചിരിക്കുകയാണ്. ഭക്ഷ്യക്കിറ്റ് എന്നത് ജനങ്ങള്‍ക്കുള്ള സൗജന്യമല്ല, അവകാശമാണ് എന്ന് പ്രതിപക്ഷം മനസിലാക്കണം. പ്രതിപക്ഷമാണ്, പക്ഷേ പ്രതിപക്ഷമെന്നത് പ്രതികാരപക്ഷമാകരുത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപിച്ചത് ഏപ്രില്‍ മാസത്തെ ക്ഷേമപെന്‍ഷനോടൊപ്പം മെയ് മാസത്തെ പെന്‍ഷനും മുന്‍കൂറായി സര്‍ക്കാര്‍ നല്‍കുന്നുവെന്നാണ്.

മാര്‍ച്ചും മെയും തിരിച്ചറിയാന്‍

മാര്‍ച്ചും മെയും തിരിച്ചറിയാന്‍

എവിടുന്നാണ് അദ്ദേഹത്തിന് ഈ വിവരം കിട്ടയത്? ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോള്‍ അത് വസ്തുതയായിരിക്കണം. സര്‍ക്കാര്‍ മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ചിലെയും ഏപ്രിലെയും കൂടിയാണ് നല്‍കുന്നത്. മാര്‍ച്ചും മെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായോ പ്രതിപക്ഷ നേതാവ്?

പുതുമയുള്ള കാര്യവുമല്ല

പുതുമയുള്ള കാര്യവുമല്ല

തെരഞ്ഞെടുപ്പ് തീയതിയെ കുറിച്ച് സൂചനകള്‍ പോലും വരാതിരുന്ന ഫെബ്രുവരി 8നാണ് ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുന്‍പ് വിതരണം ചെയ്യണമെന്ന് ഉത്തരവിറക്കിയത്. ഈസ്റ്ററിനും വിഷുവിനുമൊക്കെ മുന്‍പ് തന്നെ പെന്‍ഷന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ കണ്ടിരുന്നത്. ഇത് പുതുമയുള്ള കാര്യവുമല്ല. വിശേഷദിവസങ്ങള്‍, ഉത്സവവാവസരങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൊക്കെ ക്ഷേമപെന്‍ഷനും ശമ്പളവും നേരത്തേ വിതരണം ചെയ്യാറുണ്ട്. അത് ഇതേവരെ കാണാത്ത ആളാണോ പ്രതിപക്ഷനേതാവ് ?

പൂര്‍ണമായ മോചനം ലഭിച്ചില്ല

പൂര്‍ണമായ മോചനം ലഭിച്ചില്ല

വിഷുക്കിറ്റ് വിതരണം നേരത്തേ നടത്തുന്നത് ജനങ്ങളെ സ്വാധീനിക്കാനാണെന്നാണ് മറ്റൊരു ആരോപണം. കോവിഡ് കാലത്ത് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ഭക്ഷ്യക്കിറ്റ് വിതരണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടത്. കോവിഡ് ദുരിതത്തില്‍ നിന്ന് പൂര്‍ണമായ മോചനം ലഭിച്ചില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് കിറ്റ് വിതരണം തുടരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുന്നേയുള്ള തീരുമാനമാണ്.

 പ്രതിപക്ഷം ഇത് മനസിലാക്കണം

പ്രതിപക്ഷം ഇത് മനസിലാക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കൊപ്പം വകുപ്പിന്റെ ബജറ്റ് വിഹിതംകൂടി ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് മാസാമാസം വിതരണം ചെയ്യുന്നത്. ഏപ്രില്‍ മാസത്തെ ക്രമീകരണം വിശദമാക്കി ഫെബ്രുവരി 16ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ്. ഈസ്റ്റര്‍കൂടി കണക്കിലെടുത്താണ് ഏപ്രില്‍ ആദ്യവാരം തന്നെ കിറ്റ് നല്‍കുന്നത്. പ്രതിപക്ഷം ഇത് മനസിലാക്കണം.

ബംഗാളില്‍ 26 സീറ്റ്, അസമില്‍ 37 സീറ്റ്; ആദ്യഘട്ടം കഴിഞ്ഞതിന് പിന്നാലെ 'എക്‌സിറ്റ് പോളു'മായി അമിത് ഷാ

ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: ശബരിമലയിൽ നിയമനിർമാണം; രാജ്നാഥ് സിംഗ്

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

ഇടത് തരംഗമുണ്ടായിട്ടും തദ്ദേശത്തില്‍ മുന്നില്‍ യുഡിഎഫ്; വീണയെ വീഴ്ത്തുമോ ശിവദാസന്‍ നായര്‍

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
Chief Minister Pinarayi Vijayan criticizes the Opposition Leader Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X