Get Updates
Get notified of breaking news, exclusive insights, and must-see stories!

'അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ്'; മതധ്രുവീകരണത്തിന് ശ്രമമെന്ന് പിണറായി

മലപ്പുറം: കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ട് പോലുമില്ലെന്ന് അദ്ദേഹം കളിയാക്കി.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിറ്റ്‌ലറുടെ നയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. ഇറ്റലിയില്‍ പോയി ഫാസിസ്റ്റ് പാര്‍ട്ടിയെ നേരില്‍ കണ്ട് പഠിച്ചവരാണ് ആര്‍ എസ് എസ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

വിന്റേജ് സാരിയില്‍ തിളങ്ങി അന്‍സിബ; കിടിലന്‍ ചിത്രങ്ങള്‍

1

കേരളത്തില്‍ നടക്കുന്നത് മത ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ്. അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ് ചിലര്‍ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത രൂപം കൊണ്ടിരിക്കുന്നു എന്നും ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ വര്‍ഗീയത അല്ല പരിഹാരം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ടല്ല നേരിടേണ്ടത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

2

സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ഡ വെട്ടി ചുരുക്കി. നികുതി വിഹിതം വെട്ടി ചുരുക്കി. ഫെഡറലിസത്തിന് ആപത്താണ് ഈ നീക്കം എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും നീതി ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വിമോചന സമരത്തിലൂടെയുള്ള സര്‍ക്കാര്‍ അട്ടിമറി ജനാധിപത്യത്തിന് തീരാ കളങ്കമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

3

കേരള നവോത്ഥാനത്തില്‍ ഇ എം എസ് സര്‍ക്കാര്‍ വഹിച്ചത് വലിയ പങ്കാണ്. കേരളാ മോഡലിന്റെ അടിസ്ഥാനം ഇ എം എസ് ഭരണമാണ് എന്നും അദ്ദേഹം പറഞ്ഞു. 1957 ലേ സര്‍ക്കാരിന്റെ അടിസ്ഥാന വികസന നയങ്ങളില്‍ ഊന്നിയാണ് പിന്നീടുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഇ എം എസ് ദേശിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

4

ആധുനിക കേരളത്തിന്റെ ശില്‍പി എന്ന വിശേഷണം ഇ എം എ എസിന് മാത്രം അവകാശപ്പെട്ടതാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ മലപ്പുറം പുത്തനത്താണിയിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഐക്യ കേരളം എന്ന ആശയം മലയാളികള്‍ക്കിടയില്‍ സജീവമാക്കാന്‍ ഇ എം എസിന് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

5

നിരവധി ആക്രമണങ്ങള്‍ക്ക് ഇരയായെങ്കിലും നിലപാടുകളില്‍ ഉറച്ചു നിന്ന വ്യക്തിയാണ് ഇ എം എസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ എം എസിന്റെ ഭരണം എക്കാലവും മാതൃകയാണ് എന്നും ജനാധിപത്യ വിരുദ്ധ സമീപനത്തിലൂടെയാണ് ഇ എം എസ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയത് എന്നും അദ്ദേഹം ആരോപിച്ചു. ഇ എം എസ് തുടക്കം കുറിച്ച വികസന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

6

കാര്‍ഷിക , വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ ഇടത് സര്‍ക്കാരിന് സാധിച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. അതേസമയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ സംഘടനകളുടെ വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. വഴിയിലുടനീളം കരിങ്കൊടി പ്രതിഷേധവുമായി യു ഡി എഫ്, ബി ജെ പി പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി മലപ്പുറത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+