കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

Google Oneindia Malayalam News

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി വിളിച്ച്‌ ചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടേയും മതമേലധ്യക്ഷന്‍മാരുടേയും യോഗത്തിലേക്ക്‌ ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചില്ല.നേതാക്കളെയും ഇകെ,എപി സുന്നീ വിഭാഗങ്ങളിലെ നേതാക്കളേയും, എംഇഎസ്‌,കെഎന്‍എം തുടങ്ങിയ സംഘടനാ പ്രതിനിധികളേയും ക്ഷണിച്ച യോഗത്തിലാണ്‌ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്‌..

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സംഖ്യം ചേര്‍ന്നായിരുന്നു മത്സരിച്ചത്‌. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സംഖ്യം ചേര്‍ന്നത്‌ പിന്നീട്‌ യുഡിഎഫിന്‌ തിരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിക്കുകയും ചെയ്‌തു.
ഇതിനിടെ ജമാ അത്തെ ഇസ്ലാമിയെ യോഗത്തില്‍ നിന്ന്‌ ഒഴിവാക്കിയതിന്‌ പിന്തുണയുമായി സമസ്‌ത രംഗത്തെത്തി. പോരയ്‌മ ഉണ്ടെങ്കിലും പിണറായി സര്‍ക്കാരില്‍ തൃപ്‌തി രേഖപ്പെടുത്തിയ സമസ്‌ത യുഡിഎഫിന്‌ മുന്നറിപ്പ്‌ നല്‍കുകയും ചെയ്‌തു.ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടു കൂടിയാല്‍ തിരഞ്ഞെടുപ്പില്‍ എതിര്‍ക്കുമെന്നാണ്‌്‌ സമസ്‌തയുടെ മുന്നറിയിപ്പ്‌.

pinarayi

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ കേരളമെമ്പാടും പര്യടനം നടത്തി അഭിപ്രായങ്ങള്‍ തേടുകയാണ്‌ മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായാണ്‌ കോഴിക്കോട്‌ യോഗം സംഘടിപ്പിച്ചത്‌. യോഗത്തില്‍ ആകെ 120 പേര്‍ക്കാണ്‌ ക്ഷണം ഉണ്ടായിരുന്നത്‌. തമാരശ്ശേരി ബിഷപ്പ്‌ റേമിജിയോസ്‌ ഇഞ്ചനാനിയില്‍. കോഴിക്കോട്‌ ബിഷപ്പ്‌ വര്‍ഗീസ്‌ ചക്കാലക്കല്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല. ഞായറാഴ്‌ച്ച ദിവസമായതുകൊണ്ട്‌ മറ്റ്‌ ചില തിരക്കുകള്‍ മൂലം എത്താനാവില്ലെന്ന്‌ ഇവര്‍ നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മന്ത്രിമാരായ ഇ ചന്ദ്ര ശേഖരന്‍, എകെ ശശീന്ദ്രന്‍, ടിപി രാമകൃഷ്‌ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

English summary
Chief minister pinarayi vijyan avoid jamaat islami representation in Calicut meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X