ആഢംബര വിവാഹത്തില്‍ നിന്ന് മുഖ്യനും ഭാര്യയും ഇറങ്ങിപ്പോന്നു!ചൊടിപ്പിച്ചത് കൈയടിയും ആഘോഷവും; വീഡിയോ

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആഡംബര വിവാഹങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുമായിരുന്നു മുല്ലക്കര രത്‌നാകരന്‍ നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ചത്. മുല്ലക്കരയുടെ ശ്രദ്ധ ക്ഷണിക്കല്‍ വിഷയത്തെ തുടര്‍ന്ന് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് നിയമസഭ വേദിയായത്. ആഢംബര വിവാഹത്തില്‍ പങ്കെടുത്ത അനുഭവം വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ കത്തിക്കയറി.

ആഢംബര വിവാഹങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വിട്ടുനില്‍ക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനുണ്ടായ അനുഭവം സഭയില്‍ വിശദീകരിച്ചത്. ഭാര്യ കമലത്തോടൊപ്പം തൃശൂരിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതും, പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോന്നതുമാണ് പിണറായി സഭയില്‍ പറഞ്ഞത്.

ആലപ്പുഴ സംഭവവും...

ആലപ്പുഴ സംഭവവും...

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആഢംബര വിവാഹങ്ങളും, അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുമാണ് മുല്ലക്കര രത്‌നാകരന്‍ ശ്രദ്ധ ക്ഷണിക്കല്‍ വിഷയമായി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വരനും വധുവും ജെസിബിയില്‍ കയറി ഘോഷയാത്ര നടത്തിയ സംഭവവും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മുഖ്യമന്ത്രിയുടെ അനുഭവം...

മുഖ്യമന്ത്രിയുടെ അനുഭവം...

രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ആഢംബര വിവാഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുല്ലക്കര ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനുണ്ടായ അനുഭവം വിശദീകരിച്ചത്. വിവാഹ സ്ഥലത്ത് ചെന്നാല്‍ മാത്രമേ അത് ആഢംബര വിവാഹമാണോ എന്ന കാര്യം മനസിലാകൂ എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഭാര്യയോടൊപ്പം തൃശൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അനുഭവമാണ് വിശദീകരിച്ചത്.

കയ്യടി പ്രയോഗം...

കയ്യടി പ്രയോഗം...

തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പിണറായിയെ ചൊടിപ്പിച്ചത് ഇവന്റ് മാനേജ്‌മെന്റുകാരാണ്. വിവാഹ വേദിയില്‍ കോപ്രായം കാട്ടികൂട്ടിയ ഇവന്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ ഓരോ അതിഥികള്‍ വേദിയിലേക്കും വരുമ്പോഴും കയ്യടിക്കാന്‍ ആവശ്യപ്പെട്ടു.

പിണറായിയും ഭാര്യയും ഇറങ്ങിപ്പോന്നു...

പിണറായിയും ഭാര്യയും ഇറങ്ങിപ്പോന്നു...

പിന്നീട് വരനും വധുവും വേദിയിലേക്കെത്തുന്ന സമയത്ത്, സദസിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് പിണറായി ഭാര്യയെയും കൂട്ടി ഇറങ്ങിപ്പോന്നത്. ഇപ്പോ ഇറങ്ങിക്കോണം എന്ന് ഭാര്യയോട് പറഞ്ഞ മുഖ്യന്‍, സദ്യ പോലും കഴിക്കാന്‍ നില്‍ക്കാതെയാണ് വിവാഹ വേദി വിട്ടത്. ഇതെല്ലാം പറഞ്ഞ ശേഷം വിവാഹത്തിനെത്തിയാലേ ആഢംബരമാണോ അഷ്ടിക്ക് വകയില്ലാത്തവരാണോ എന്ന കാര്യം മനസിലാകൂ എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബിനോയ് വിശ്വത്തെ അറിയുമോ എന്ന് മുഖ്യന്‍...

ബിനോയ് വിശ്വത്തെ അറിയുമോ എന്ന് മുഖ്യന്‍...

വിവാഹ നടത്തിപ്പില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ കണ്ടുപഠിക്കണമെന്ന് പറഞ്ഞ മുല്ലക്കരയെ നാണിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കൃഷ്ണമൂര്‍ത്തിയെ കുറിച്ച് പറഞ്ഞ മുല്ലക്കരയോട് ബിനോയ് വിശ്വത്തെ അറിയുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. തന്റെ മനസിലുള്ള രീതിയില്‍ ലളിതമായ വിവാഹം നടത്തിയത് ബിനോയ് വിശ്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി...

മുഖ്യമന്ത്രിയുടെ മറുപടി...

ആഢംബര വിവാഹങ്ങളുടെ ചിലവിന്റെ 50% നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു മുല്ലക്കരയുടെ അടുത്ത ആവശ്യം. എന്നാല്‍ ബജറ്റിലെ മംഗല്യനിധി പോലും ഭരണഘടന വിരുദ്ധമെന്ന് ഹൈക്കോടതി തിട്ടൂരം കല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

English summary
chief minister's speech about luxury marriage in assembly video.
Please Wait while comments are loading...