കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് വിമാന നിരക്ക് വര്‍ദ്ധന;മുഖ്യമന്ത്രി ഇടപെടുന്നു,കൂടുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസുകള്‍ വേണമെന്ന്

സ്‌കൂള്‍ അവധിക്കാലത്ത് വിമാന കമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്കുള്ള നിരക്ക് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പരിധി നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍ അവധിക്കാലത്ത് വിമാന കമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്കുള്ള നിരക്ക് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. അന്യായമായ നിരക്ക് വര്‍ദ്ധന അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ വേണമെന്നും, കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

airindia

ഗള്‍ഫ് റൂട്ടിലെ വിമാന നിരക്ക് വര്‍ദ്ധന തടഞ്ഞില്ലെങ്കില്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്കുള്ള നിരക്ക് വര്‍ദ്ധിപ്പിക്കാനിടയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിമാനനിരക്ക് വര്‍ദ്ധിപ്പിച്ചത് ഗള്‍ഫിലെ മലയാളികള്‍ക്ക് താങ്ങാനാകാത്ത ഭാരമാണ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

English summary
chief minister wanted to reduce gulf flights ticket rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X