ചിന്ത ജെറോമിനെ പട്ടാപ്പകൽ നടുറോഡിൽ ആക്രമിക്കാൻ ശ്രമം! കാർ അടിച്ചുതകർത്തു, യുവാവ് പിടിയിൽ....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ചിന്ത ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ആറ്റിങ്ങലിന് സമീപം കല്ലമ്പലത്തു വെച്ചാണ് ചിന്തയുടെ കാർ ആക്രമിച്ചത്.

ഭർത്താവിനെ വിട്ട് കാമുകനോടൊപ്പം!ചതിച്ചപ്പോൾ തിരികെയെത്തി!പക്ഷേ,അവിഹിത ബന്ധം അവസാനിപ്പിച്ചില്ല...

ബ്ലുവെയിലിന് പിന്നാലെ മറിയം!വികസിപ്പിച്ചത് സൗദിയിൽ;ഗെയിം നിരോധിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ...

ചിന്തയുടെ കാർ ആക്രമിച്ച കല്ലമ്പലം സ്വദേശിയായ വിശാൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിന്ത സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായത്.

chinthajerome

കല്ലമ്പലത്തെ ട്രാഫിക്ക് ബ്ലോക്കിൽ അകപ്പെട്ട വാഹനമാണ് യുവാവ് അടിച്ചുതകർത്തത്. കാറിന്റെ ചില്ലുകൾ തകർത്ത യുവാവ് ബോണറ്റിലും ബമ്പറിലും കത്തി കൊണ്ട് കോറിവരച്ചു. യുവാവ് കാറിന് നേരെ ആക്രമണം നടത്തിയ സമയത്ത് കാറിനകത്തുണ്ടായിരുന്ന ചിന്ത ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

chinthajerome2

സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷയായ ചിന്ത ജെറോം ഔദ്യോഗിക വാഹനമായിരുന്നില്ല ഉപയോഗിച്ചിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമിയെ പിടികൂടിയത്. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മാനസിക രോഗിയെന്ന് സംശയിക്കുന്ന വിശാൽ ഇതിനു മുൻപും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

English summary
chintha jerome's car attacked by a youth in attingal.
Please Wait while comments are loading...