Get Updates
Get notified of breaking news, exclusive insights, and must-see stories!

20 കോടിയുടെ ടിക്കറ്റ് വാങ്ങിയ ഭാഗ്യവാന്‍ ഇതാ... ഒന്നല്ല വാങ്ങിയത് 10 ടിക്കറ്റുകള്‍.. എന്തൊരു ഭാഗ്യം!

കണ്ണൂര്‍: ഈ വര്‍ഷത്തെ ക്രിസ്മസ് - പുതുവത്സര ബംപറിലെ ഒന്നാം സമ്മാനമായ 20 കോടിയുടെ ടിക്കറ്റ് എടുത്തത് ഇരിട്ടി സ്വദേശി. സത്യന്‍ എന്നയാളാണ് ടിക്കറ്റ് എടുത്തത്. കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ഏജന്‍സിയില്‍ നിന്നാണ് സത്യന്‍ ടിക്കറ്റെടുത്തത്. അനീഷ് എം വി എന്നയാളാണ് ഈ ലോട്ടറി ഏജന്‍സി നടത്തുന്നത്. അതേസമയം സത്യനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പത്ത് ടിക്കറ്റുകളാണ് സത്യന്‍ എടുത്തിരുന്നത്. XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ബംപര്‍ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന് പിന്നാലെ തന്നെ ഏത് ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം എന്ന് വ്യക്തമായിരുന്നു. നിരവധി തവണ ബംപര്‍ ലോട്ടറികളുടെ രണ്ടാം സമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ആദ്യമായിട്ടാണ് എന്ന് അനീഷ് പറഞ്ഞു.

Christmas New Year Bumper

അനീഷ് കണ്ണൂരിലെ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സ്ഥിരം കളിക്കാരനാണ്. നാലു ഹോള്‍സെയില്‍ ലോട്ടറി കടകള്‍ ഉള്‍പ്പെടെ ആകെ ആറ് കടകളാണ് അനീഷിനുള്ളത്. 18 വര്‍ഷമായി ലോട്ടറി കട നടത്തുന്നുണ്ട് അനീഷ്. 12 ജീവനക്കാരാണ് അനീഷിന്റെ മുത്തു ഏജന്‍സിയില്‍ ജോലി ചെയ്യുന്നത്. സത്യസന്ധമായാണ് ഈ പണി ചെയ്യുന്നത് എന്നും എന്നാല്‍ ഇത്തവണ പ്രതീക്ഷയ്ക്കൊത്ത് ടിക്കറ്റ് വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ബംപര്‍ അടിക്കുകയെന്നത് ലോട്ടറി വില്‍പ്പനക്കാരന്‍ എന്ന നിലയില്‍ വലിയ ആഗ്രഹമായിരുന്നു എന്നും അനീഷ് പറഞ്ഞു. തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധന മന്ത്രി കെ എന്‍ ബാലഗോപാലായിരുന്നു ക്രിസ്മസ് - പുതുവത്സര ബംപറിന്റെ നറുക്കെടുപ്പ് നടത്തിയത്. രണ്ടാം സമ്മാനം ലഭിക്കുന്ന 20 പേരേയും ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിനേയും കോടിപതികളാക്കുന്നതാണ് ബംപറിന്റെ സമ്മാനഘടന.

മൂന്നാം സമ്മാനമായി 30 പേര്‍ക്ക് 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. ക്രിസ്മസ് - പുതുവത്സര ബംപറിന്റെ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തിരുന്നു. മുന്‍കാലങ്ങളിലേത് പോലെ 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് ക്രിസ്മസ് - പുതുവത്സര ബംപറിന്റെ വില്‍പനയില്‍ ഒന്നാമതെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+