കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യര്‍, ആഷിഖ് അബു, ജയസൂര്യ, ടൊവിനോ; 'ചങ്ങല പൊട്ടിക്കാം' പ്രചാരണത്തിന് പിന്തുണയേറുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന് തുടക്കം കുറിച്ച് ആരോഗ്യ വകുപ്പ്. നന്നായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക് ദ ചെയില്‍ കിയോസ്കുകള്‍ സ്ഥാപിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ബ്രേക്ക് ദ ചെയിന്‍

ബ്രേക്ക് ദ ചെയിന്‍

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

സൗകര്യം ഒരുക്കും

സൗകര്യം ഒരുക്കും

ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.

പിന്തുണ

പിന്തുണ

സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ഇതിനോടകം തന്നെ ബ്രേക് ദ ചെയിന്‍ ക്യാംമ്പയിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ടൊവിനോ തോമസം, മഞ്ജു വാര്യര്‍, മിയ, റിമി ടോമി, ജോജു ജോര്‍ജ്ജ്, നിവിന്‍ പോളി, ഐശ്വര ലക്ഷ്മി, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ആഷിഖ് അബു തുടങ്ങിയവര്‍ ക്യാമ്പയിനെ പിന്തുണച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് എത്തി.

മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍

'ചൈനയിലെ വുഹാനില്‍ ഉടെലെടുത്ത കൊറോണ വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ന്ന്, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ലോകത്തിന്‍റെ നാനാ ഭാഗത്തും എത്തിയിരിക്കുകയാണ്. മനുഷ്യരിലൂടെയാണ് ഇത് പകരുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഒരു ചെയിന്‍ കണക്കെയാണ് വൈറസ് പടരുന്നത്. ഈ ചെയിന്‍ കേരളത്തില്‍ നമുക്ക് ബ്രേക്ക് ചെയ്യാന്‍ സാധിക്കും. അതിന് ഏറ്റവും ആവശ്യം ശുചിത്വമാണ്. അതിനായി നമ്മുടെ കൈകള്‍ കൂടക്കൂടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് കഴുകുക. ആല്‍ക്കഹോള്‍ കണ്ടന്‍റ് ഉള്ള സാനിറ്റൈസര്‍ ഉപയോഗിക്കുക. ഇതുവഴി ഈ വൈറസിന്‍റെ വ്യാപനം നമുക്ക് തടയാന്‍ സാധിക്കും' എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ മഞ്ജുവാര്യര്‍ അഭിപ്രായപ്പെടുന്നത്.

ആഷിഖ് അബു

ആഷിഖ് അബു

'കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് 'break the chain' ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം. ഒന്നിച്ച് നിൽക്കാം... അതിജീവിക്കാം..'- ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍

'ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് ഒരാളിൽ തുടങ്ങി മറ്റൊരാളിലേക്ക് പടർന്ന്‌, കിലോമീറ്ററുകൾ താണ്ടി ലോകത്തിന്റെ നാനാഭാഗത്തും എത്തിയിരിക്കുന്നു. ഇത് എത്തിച്ചത് മനുഷ്യരാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒരു ചെയിൻ കണക്കെ കൊറോണ പടർന്നു പിടിച്ചുകൊണ്ടിരിക്കയാണ്. കേരളത്തിൽ നമുക്കിത് ബ്രേക്ക്‌ ചെയ്യാൻ സാധിക്കണം. സാധിക്കും.
അതിനാവശ്യം ശുചിത്വം ആണ്. '-എന്നാണ് ക്യാമ്പയിന് പിന്തുണ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചു വീഡിയോയ്ക്കൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

Recommended Video

cmsvideo
കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam
നമുക്ക് സാധിക്കും

നമുക്ക് സാധിക്കും

പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്ര, ഓഫീസികൾ, വ്യാപാര സ്ഥാപനങ്ങൾ മനുഷ്യർ തടിച്ചു കൂടുന്ന മറ്റിടങ്ങൾ, ഇവിടെ നിന്നൊക്കെ ഇത് നമ്മളിലേക്ക് പകരാം. കൈകൾ വൃത്തിയായും ശുചിയായും വെക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.കൂടക്കൂടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കണ്ട് സമയം കഴുകുക. ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ സാനിട്ടൈസറുകൾ ഉപയോഗിക്കുക. ഇത് വഴി വൈറസ് വ്യാപനം തടയാൻ നമുക്ക് സാധിക്കുമെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

 കമല്‍ നാഥിന്റെ ബ്രഹ്മാസ്ത്രം!!! ആയുസ്സ് നീട്ടിക്കിട്ടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍... പക്ഷേ, എത്രനാള്‍? കമല്‍ നാഥിന്റെ ബ്രഹ്മാസ്ത്രം!!! ആയുസ്സ് നീട്ടിക്കിട്ടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍... പക്ഷേ, എത്രനാള്‍?

 മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല

English summary
Corona; cinema stars come in supprt for the govt campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X