കോട്ടയത്തും അക്രമപരമ്പര! സിഐടിയു ഓഫീസ് അടിച്ചുതകർത്തു,ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: നഗരത്തിലെ പാർട്ടി ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. തിങ്കളാഴ്ച പുലർച്ചെ സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഒരു സംഘമാളുകൾ അടിച്ചുതകർത്തു. ആക്രമണത്തിൽ ഓഫീസിന്റെ ജനൽച്ചില്ലുകൾ പൂർണ്ണമായും തകർന്നു.

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

തിങ്കളാഴ്ച നല്ല ദിവസമാകുമോ?അപ്പുണ്ണി പോലീസിന് മുന്നിലേക്ക്,നെഞ്ചിടിപ്പോടെ ദിലീപ് ജയിലിൽ...നിർണ്ണായകം

സിഐടിയു ഓഫീസ് അടിച്ചുതകർത്തതിന് പിന്നാലെ നഗരത്തിലെ ഡിവൈഎഫ്ഐ ഓഫീസിനു നേരെയും ആക്രമണമുണ്ടായി. ബൈക്കിലെത്തിയവരാണ് ഓഫീസ് ആക്രമിച്ചതെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം രാത്രി കോട്ടയത്തെ ആർഎസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറുണ്ടായി. ഇതിന് പിന്നാലെയാണ് സിഐടിയു,ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായത്.

attack

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിലും കോട്ടയത്ത് പരക്കെ അക്രമങ്ങൾ അരങ്ങേറിയിരുന്നു,. ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് വ്യാപകമായ ആക്രമണമുണ്ടായത്.

ഗവർണർ കടുപ്പിച്ചു, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും! തലസ്ഥാനത്ത് അതീവ ജാഗ്രത....

കോട്ടയം നഗരത്തിന് പുറമേ വൈക്കം, പൊൻകുന്നം തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. പലയിടങ്ങളിലും പോലീസും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടിമരങ്ങളും ബോർഡുകളും തകർക്കുന്നത് പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെയും ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. സംഘർഷാവസ്ഥ തുടരുന്നതിനാൽ കോട്ടയം നഗരത്തിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

English summary
citu office attacked in kottayam.
Please Wait while comments are loading...