• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവിക് ചന്ദ്രൻ കേസ്; ജഡ്ജിയെ നീക്കം ചെയ്യണം, മേൽക്കോടതികൾ ഇടപെടണമെന്ന് കെകെ രമ

Google Oneindia Malayalam News

കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതെന്ന കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ കെകെ രമ എം എൽ എ.
സുപ്രീം കോടതിയുടേതടക്കമുള്ള കർശനനിർദ്ദേശങ്ങൾ പരസ്യമായി ലംഘിച്ച് ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഈ വിധി പ്രഖ്യാപിച്ച ന്യായാധിപനെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ ഉപരികോടതികൾ സ്വമേധയാ തയ്യാറാവണമെന്ന് അവർ പറഞ്ഞു.ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണ സങ്കുചിതത്വങ്ങൾ എഴുതി നിറയ്ക്കാനുള്ള കാലിക്കടലാസുകളല്ല വിധിന്യായങ്ങൾ.ഭരണഘടനാമൂല്യങ്ങളാണതിന് കാവൽ നിൽക്കുന്നത്. ഈ വിധി തിരുത്താൻ കോടതി തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു എം എൽ എയുടെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ദിലീപ് കേസ്: അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു, പക്ഷപാതപരമായി പെരുമാറുന്നു: ഹർജി വീണ്ടും കോടതിയില്‍ദിലീപ് കേസ്: അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു, പക്ഷപാതപരമായി പെരുമാറുന്നു: ഹർജി വീണ്ടും കോടതിയില്‍

1


"പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി ലൈംഗിക ചോദന ഉണർത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല. "സ്ത്രീ പീഡനക്കേസിൽ വിചാരണ നേരിടുന്ന സിവിക് ചന്ദ്രന് ജാമ്യംഅനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലാണ് അതിജീവിതയ്ക്കെതിരെ അത്യന്തം സ്ത്രീവിരുദ്ധ പരാമർശങ്ങളുള്ളത്.

2

നിയമസാക്ഷരതയുടെ പ്രാഥമിക പരിജ്ഞാനവും ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ആധുനിക ധാർമ്മിക നൈതിക മൂല്യങ്ങളെക്കുറിച്ച് പ്രാഥമിക സാക്ഷരതയുമുള്ള ഒരാൾക്കും ഇങ്ങനെ ഒരുവരി പോലും എഴുതാനാവില്ല.
ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണ സങ്കുചിതത്വങ്ങൾ എഴുതി നിറയ്ക്കാനുള്ള കാലിക്കടലാസുകളല്ല വിധിന്യായങ്ങൾ. ഭരണഘടനാമൂല്യങ്ങളാണതിന് കാവൽ നിൽക്കുന്നത്. ഈ വിധി തിരുത്താൻ കോടതി തയ്യാറാവണം.

3


സുപ്രീം കോടതിയുടേതടക്കമുള്ള കർശനനിർദ്ദേശങ്ങൾ പരസ്യമായി ലംഘിച്ച് ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഈ വിധി പ്രഖ്യാപിച്ച ന്യായാധിപനെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ ഉപരികോടതികൾ സ്വമേധയാ തയ്യാറാവണം.
ഒരു സ്ത്രീയുടെ ചിത്രങ്ങൾ അങ്ങേയറ്റം സെക്സിസ്റ്റായ മുൻവിധി നിറഞ്ഞ വാദങ്ങളോടെ കോടതിക്ക് മുമ്പാകെ സമർപ്പിച്ച പ്രതിഭാഗം അഭിഭാഷകനും കർശന വിചാരണ നേരിടേണ്ടതുണ്ട്.

4


സിവിക് ചന്ദ്രനെന്ന സാംസ്കാരിക പ്രവർത്തകന്റെ കാപട്യവും ഇരട്ടമുഖവും പൊതുസമൂഹത്തിന് മുന്നിൽ വെളിവാക്കുന്ന ഒരു അനുഭവം കൂടിയാണിത്.അതിജീവിതയ്ക്ക് ഇത്തരം വിധികൾ സൃഷ്ടിച്ചേക്കാവുന്ന മാനസികാഘാതവും ആത്മവിശ്വാസക്കുറവും ചെറുതാവില്ല. നിയമവാഴ്ചയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടു പോവാത്ത വിധം #അതിജീവിതയ്ക്കൊപ്പം എന്ന് ജനാധിപത്യം കേരളം ഒറ്റക്കെട്ടായ് നിന്ന് ഉറക്കെപ്പറയേണ്ടിയിരിക്കുന്നു',രമ കുറിച്ചു.

5


കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി കൃഷ്ണകുമാറായിരുന്നു വിവാദ പരമാർശം നടത്തിയത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാതിരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

6

അതേസമയം കോടതി വിധിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. കോടതിയുടെ പുരുഷാധിപത്യ മനോഭാവമാണ് വിധിയിലൂടെ പുറത്ത് വന്നതെന്നാണ് അതിജീവിതകളെ പിന്തുണയ്ക്കുന്നവർ പ്രതികരിച്ചത്. കോടതിയുടെ പരാമർശം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരായ യുവതികളും വ്യക്തമാക്കിയിട്ടുണ്ട്.

മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോ‌ട്ടോകള്‍

Recommended Video

cmsvideo
  'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'
  English summary
  civic chandran me too case; Judge should be terminated says kk rama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X