കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം, ഉന്ത്...തള്ള്...ഒടുവില്‍ കൈയ്യാങ്കളി: എല്ലാം തോമസ് ചാണ്ടിക്ക് വേണ്ടി

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒടുവില്‍ കൈയ്യാങ്കളിയിലേക്ക്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാങ്കളിയിലെത്തിയത്. എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് കൈയ്യാങ്കളിയുണ്ടായത്. കൈയ്യാങ്കളിക്കിടെ അംഗങ്ങള്‍ക്ക് പരുക്കേറ്റു.

തോമസ് ചാണ്ടിയുടെ രാജിക്കായ് സമ്മര്‍ദം വര്‍ധിക്കുന്നതിനിടെയാണ് ആലപ്പുഴ നഗരസഭയില്‍ കൈയ്യാങ്കളി ഉണ്ടായിരിക്കുന്നത്. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം.

തീരുമാനം അംഗീകരിച്ചതോടെ

തീരുമാനം അംഗീകരിച്ചതോടെ

ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം അംഗീകരിച്ചതോടെയാണ് കൈയ്യാങ്കളി ഉണ്ടായത്.

എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍

എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍

നഗരസഭ യോഗത്തിനിടെയാണ് കൈയ്യാങ്കളി ഉണ്ടായത്. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കൈയ്യാങ്കളിയില്‍ യുഡിഎഫ് കൗണ്‍സിലര്‍ക്ക് പരുക്കേറ്റു.

പിന്‍വലിക്കണമെന്ന് ആവശ്യം

പിന്‍വലിക്കണമെന്ന് ആവശ്യം

നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ബഹളം വച്ചത്. എല്‍ഡിഎഫ് അനുകൂല സംഘടനയിലുള്ളവരാണ് സസ്‌പെന്‍ഷനിലായിരിക്കുന്നത്.

പ്രതിഷേധ പരിപാടികള്‍

പ്രതിഷേധ പരിപാടികള്‍

ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ഇടത് അനുകൂല സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്തുണ എന്നോണമാണ് നഗരസഭ യോഗത്തിനിടെ ഇടത് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്.

ഉറച്ച് ഭരണ പക്ഷം

ഉറച്ച് ഭരണ പക്ഷം

എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന ഉറച്ച തീരുമാനം ഭരണപക്ഷവും കൈക്കൊണ്ടതോടെ കൈയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു.

അംഗീകരിക്കണമെന്ന് യുഡിഎഫ്

അംഗീകരിക്കണമെന്ന് യുഡിഎഫ്

സസ്‌പെന്‍ഷന്‍ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാരും നടുത്തളത്തിലിറങ്ങി. ഇതിനിടെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിക്കുകയായിരുന്നു.

ഒത്തുകളിയെന്ന് ബിജെപി

ഒത്തുകളിയെന്ന് ബിജെപി

അതേസമയം സംഭവത്തില്‍ ഇരുമുനനണികളും ഒത്തുകളിക്കുനനുവെന്നാരോപിച്ച് ബിജെപിയും പ്രതിഷേധിച്ചു.

രാജിക്കായി സമ്മര്‍ദം

രാജിക്കായി സമ്മര്‍ദം

ലേക്ക്പാലസ് റിസോര്‍ട്ട് വിവാദത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദം ഏറുകയാണ്. വിവാദത്തില്‍ മുഖ്യമന്ത്രി ഒന്നും പറയാത്തത് തോമസ്ചാണ്ടിയെ സംരക്ഷിക്കാനാണെന്നാണ് ആരോപണം.

English summary
clash in alappuzha corporation on thomas chandy issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X