കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം വകുപ്പിനെതിരെ സിപിഐയുടെ പ്രതിഷേധം, അണിയറപ്പോര് അരങ്ങത്തേക്കോ? മന്ത്രിമാര്‍ തെറിക്കും?

സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. സിപിഐ മന്ത്രിയുടെ വകുപ്പിനെതിരെ സിപിഐകാരുടെ പ്രതിഷേധം. റവന്യു വകുപ്പിനെതിരെയാണ് പ്രതിഷേധവുമായി സിപിഐ രംഗത്തെത്തിയത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐയ്ക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവരുന്നു. സിപിഐ മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരെ പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടന്നു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായി സി ദിവാകരനാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന കൗണ്‍സിലില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പരസ്യമായി പ്രതിഷേധം ഉണ്ടായിരിക്കുന്നത്. കെഇ ഇസ്മായില്‍ കാനം രാജേന്ദ്രന്‍ പോരിന്റെ ഭാഗമാണ് ഇപ്പോഴുള്ള പ്രതിഷേധവുമെന്നാണ് സൂചനകള്‍. പാര്‍ട്ടി മന്ത്രിമാര്‍ക്ക് വേണ്ട രീതിയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കൗണ്‍സിലിലുയര്‍ന്ന വിമര്‍ശനം.

 പോരായ്മകള്‍ ചൂണ്ടിക്കാട്ടി

പോരായ്മകള്‍ ചൂണ്ടിക്കാട്ടി

റവന്യൂ വകുപ്പിനെതിരെയാണ് ജില്ലാകമ്മിററിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ ധര്‍ണ നടന്നത്. വരള്‍ച്ചയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

 സ്വന്തം വകുപ്പിനെതിരെ

സ്വന്തം വകുപ്പിനെതിരെ

സിപിഐ മന്ത്രിയായ ഇ ചന്ദ്രശേഖരന്‍ ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരെ ജില്ലയില്‍ നിന്നുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ധര്‍ണയില്‍ പങ്കെടുത്തത്. റവന്യൂ വകുപ്പിനെ പേരെടുത്ത് പറയാതെയാണ് ലിമര്‍ശിച്ചത്. സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന പദ്ധതികള്‍ അപര്യാപ്തമാണെന്ന് നേതാക്കള്‍ പ്രസംഗിച്ചു.

 നാല് മന്ത്രിമാര്‍

നാല് മന്ത്രിമാര്‍

സിപിഐയില്‍ നിന്ന് നാല് മന്ത്രിമാരാണ് ഇത്തവണ മന്ത്രിസഭയില്‍ ഉള്ളത്. ഫലപ്രദമല്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന രണ്ട് മന്ത്രിമാരെ നീക്കാന്‍ സാധ്യതയുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 കാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി

കാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി

അതേസമയം സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അതൃപ്തിയുണ്ട്.ഇക്കാര്യം അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

 പ്രതിഷേധം എന്തിന്

പ്രതിഷേധം എന്തിന്

അതേസമയം വരള്‍ച്ചയെ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും നേതൃത്വത്തില്‍ ഉന്നത ഉദ്യേഗസ്ഥരുടെയും കലക്ടര്‍മാരുടെയും യോഗം വിളിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

 മറനീക്കി വിഭാഗീയത

മറനീക്കി വിഭാഗീയത

കാനം രാജേന്ദ്രന്‍- കെഇ ഇസ്മയില്‍ പോരിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിഭാഗീയതയും ചേരിപ്പോരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്മയിലിനെ മറികടന്ന് കാനം സെക്രട്ടറിയായതു മുതലാണ് പോര് രൂക്ഷമായത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കാനത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു കൂടുതലായും സ്ഥാനാര്‍ഥികളായത്.

സിഎന്‍ ചന്ദ്രന് അവഗണന

സിഎന്‍ ചന്ദ്രന് അവഗണന

ഭരണം ലഭിച്ചപ്പോള്‍ ഇസ്മയില്‍ വിഭാഗക്കാര്‍ തഴയപ്പെടുന്നതായി ആരോപണം ഉണ്ട്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതംവച്ചപ്പോള്‍ ഇസ്മയില്‍ പക്ഷത്തെ ആരും പരിഗണിക്കപ്പെട്ടില്ല. ഇസ്മയില്‍ പക്ഷത്തുള്ള പ്രമുഖന്‍ സിഎന്‍ ചന്ദ്രന് നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി അവഹേളിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

 മന്ത്രിമാര്‍ പരാജയം

മന്ത്രിമാര്‍ പരാജയം

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങളില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാര്‍ പരാജയമാണെന്നാണ് ആക്ഷേപം ഉയര്‍ന്നവത്. ഇതിനു പിന്നാലെയാണ് പരസ്യ പ്രതിഷേധം.

 പാര്‍ട്ടിക്കുവേണ്ടി നില കൊള്ളാന്‍ കഴിയുന്നില്ല

പാര്‍ട്ടിക്കുവേണ്ടി നില കൊള്ളാന്‍ കഴിയുന്നില്ല

പാര്‍ട്ടി മന്ത്രിമാര്‍ക്ക് ഭരണത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ സിപിഐക്ക് കഴിയുന്നില്ലെന്നും വിമര്‍ശനം ഉണ്ടായിരുന്നു. സിപിഐ മന്ത്രിമാര്‍ കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

 പാര്‍ട്ടി സ്‌നേഹം

പാര്‍ട്ടി സ്‌നേഹം

പാര്‍ട്ടി സ്‌നേഹത്തില്‍ മുഖ്യമന്ത്രിയെ മാതൃകയാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. പ്രകടനത്തില്‍ മുഖ്യമന്ത്രിക്ക് അടുത്തെങ്കിലും വരണമെന്നും കൗണ്‍സില്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

English summary
clash in cpi, cpi protest against revenue deprtment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X