കേരളത്തില്‍ ഇനി മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കാം
തിരുവനന്തപുരം: മനുഷ്യരിലെ മരുന്ന് പരീക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കുന്നു. ഏറെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വഴിവക്കുന്ന മരുന്ന് പരീക്ഷണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനെതിരെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
കേരളത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനധികൃത മരുന്ന് പരീക്ഷണങ്ങളെകുറിച്ച് അന്വേഷിച്ച രാജശേഖരന്‍ പിള്ള കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നവയായിരുന്നു. മരുന്ന് പരീക്ഷണത്തിന് മാത്രമായി പലയിടത്തും അനധികൃത ക്ലിനിക്കുകള്‍ ഉണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

മരുന്ന് പരീക്ഷണ ക്ലിനിക്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിനായിരിക്കും രജിസ്‌ട്രേഷന്റെ ചുമതല.
എന്നാല്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന് മനുഷ്യനിലെ മരുന്ന് പരീക്ഷണത്തില്‍ ഇടപെടാനാകില്ലെന്നാണ് നിലവിലെ നിയമം പറയുന്നത്. മൃഗങ്ങളില്‍ നടത്തുന്ന മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കാനെ ഇവര്‍ക്ക് അധികാരമുള്ളൂ.
മനുഷ്യരിലെ പരീക്ഷണങ്ങള്‍ നേരത്തെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ട് വരാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് നടപ്പായില്ല. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന് അധികാരം നല്‍കുന്നതിനെ നിയമ വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും അവര്‍ക്ക് തന്നെ അധികാരം നല്‍കാനാണ് ഇപ്പോള്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications