ആ ഭൂമി ഒഴിപ്പിക്കണ്ട!!! ശ്രീറാംവെങ്കിട്ട രാമനെ തള്ളി മുഖ്യമന്ത്രി!!! പിണറായി സമ്മർദത്തിനു വഴങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറിൽ കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും പ്രതിരോധത്തിൽ. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് മാറ്റി കൈയ്യേറിയ സർക്കാർ ഭൂമി പിടിച്ചെടുത്തതിനു പിന്നാലെ വെങ്കിട്ടരാമനെ വിമർശിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പോലീസ് സ്റ്റേഷനു സമീപത്തെ 22 സെന്റ് ഭൂമി ഏറ്റെടുക്കാൻ നിർദേശം നൽകിയതാണ് വെങ്കിട്ടാരാമനെതിരായ പുതിയ നീക്കത്തിനു പിന്നിൽ.

നിർദേശം തള്ളി മുഖ്യമന്ത്രി

നിർദേശം തള്ളി മുഖ്യമന്ത്രി

മൂന്നാറിൽ പോലീസ് സ്റ്റേഷനു സമീപത്തെ ഭൂമി ഏറ്റെടുക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ നിർദേശം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്നാണ് നിർദേശം. ഒരു തുടർ നടപടിയും സ്വീകരിക്കരുതെന്നും നിർദേശമുണ്ട്.

 ജൂലൈ ഒന്നിന് യോഗം

ജൂലൈ ഒന്നിന് യോഗം

മൂന്നാർ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ ഒന്നാം തീയതി യോഗം വിളിക്കാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം ഒഴിപ്പിക്കൽ നിർത്തി വയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തിൽ റവന്യൂ വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്.

22 സെന്റ് ഭൂമി

22 സെന്റ് ഭൂമി

മൂന്നാർ വില്ലേജ് ഓഫീസ് നിർമ്മിക്കാനായിട്ടാണ് പോലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെന്‍റ് സ്ഥലം കണ്ടുകെട്ടാൻ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയത്. 12 വർഷമായി സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഭൂമിയാണിത്.

എതിർപ്പുമായി എംഎം മണി

എതിർപ്പുമായി എംഎം മണി

ഭൂമി ഏറ്റെടുക്കാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നീക്കത്തിനെതിരെ രംകഗത്തെത്തിയിരിക്കുന്നത് മന്ത്രി എംഎം മണിയാണ്. മണിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

റവന്യൂ വകുപ്പ് പറയുന്നത്

റവന്യൂ വകുപ്പ് പറയുന്നത്

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടിയിൽ റവന്യൂ വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. നിയമ പ്രകാരം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അത് പാതിവഴിയിൽ നിർത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഇങ്ങനെ പോയാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് വകുപ്പ് പറയുന്നത്.

 സിപിഐക്കും എതിർപ്പ്

സിപിഐക്കും എതിർപ്പ്

മൂന്നാർ സംബന്ധിച്ച വിഷയങ്ങളിൽ പ്രാദേശിക സിപിഎം നേതൃത്വത്തിനവ്‍റെ ഇടപെടലിൽ സിപിഐക്ക് അതൃപ്തിയുണ്ട്.

English summary
cm office intervention over collector notice in munnar encroachment
Please Wait while comments are loading...