കുരിശ് തകര്‍ത്തത് തെറ്റ്,ജില്ലാ ഭരണകൂടത്തിനെതിരെ പിണറായിയുടെ വിമര്‍ശനം;ജെസിബിക്ക് നിരോധനം

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്തതും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതും തെറ്റായ നടപടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടയവിതരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്‍ഗണന നല്‍കണം. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കണം. കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ നിയമനടപടികള്‍ കൃത്യമായി പാലിക്കണം. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മൂന്നാറില്‍ ജെസിബി ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

pinarayi

ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ യോഗത്തില്‍ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമാണുന്നയിച്ചത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുന്‍പ് പ്രദേശത്തെ ജനപ്രതിനിധികളോട് കൂടിയാലോചിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്തതിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ഉദ്യോഗസ്ഥരെ വിമര്‍ശിച്ചിരുന്നു.

English summary
Pinarayi criticised idukki district administration.
Please Wait while comments are loading...