• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാള സിനിമയുടെ തലമുതിർന്ന കാരണവർ, കെഎസ് സേതുമാധവന് അനുശോചന പ്രവാഹം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ ചലച്ചിത സംവിധായകന്‍ കെഎസ് സേതുമാധവന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള പ്രമുഖര്‍. മലയാള ചലച്ചിത്ര രംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെഎസ് സേതുമാധവന്‍ എന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

മലയാള സിനിമാലോകത്തെ തലമുതിർന്ന കാരണവരിൽ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്ന് സിനിമാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. അനുശോചനക്കുറിപ്പ്: '' പ്രശസ്ത ചലച്ചിത്ര സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ കെ.എസ് സേതുമാധവൻ സാറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. മലയാള സിനിമാ ചരിത്രത്തിൽ അവിസ്മരണീയമായ ഒട്ടനവധി ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു അദ്ദേഹം. കാമ്പുള്ള കഥകൾ പറഞ്ഞ സിനിമകളാണ് സേതുമാധവൻ സാറിന്റേത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്

മമ്മൂട്ടിയുടേയും സുരേഷ്ഗോപിയുടെയും സിനിമാ ജീവിതത്തിന്റെ ആരംഭം അദ്ദേഹത്തിന്റെ സിനിമകളിലൂടെയായിരുന്നു. തിരക്കഥയ്ക്ക് ദേശീയ അവാർഡും സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേൽ അവാർഡും അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമാലോകത്തെ തലമുതിർന്ന കാരണവരിൽ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സിനിമാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ''.

''സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ'' എന്ന് നടൻ മമ്മൂട്ടി കുറിച്ചു. '' മലയാള സിനിമയെ മാറ്റത്തിൻ്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ.എസ് സേതുമാധവൻ സാറിന് ആദരാഞ്ജലികൾ. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം'' എന്നാണ് മോഹൻലാൽ അനുശോചിച്ചത്. '' ആറ് വയസ്സ് പ്രായമുള്ള എന്നെ സംവിധാനം ചെയ്യുന്നതിന്റെ മധ്യേ സെറ്റിൽ എടുത്തു നടന്ന് എന്നെ ആദ്യമായി ഫ്രെയിമിലേക്ക് കൊണ്ടുവന്ന വ്യക്തി. എന്റെ അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്ത്. സെല്ലുലോയ്ഡുമായുള്ള എന്റെ പൊക്കിൾക്കൊടി ബന്ധം സ്ഥാപിച്ച എന്റെ അമ്മ. സേതുമാധവൻ സാറിന് ഒരായിരം ആദരാഞ്ജലികൾ''! എന്ന് സുരേഷ് ഗോപി കുറിച്ചു.

cmsvideo
  മമ്മൂട്ടിയേയും കമലിനേയും കണ്ടെത്തിയ പ്രതിഭ, K. S. Sethumadhavan അന്തരിച്ചു

  'അമ്മ'യിൽ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി, വീഡിയോ പകർത്തിയതിന് നടപടി വേണമെന്ന് ഒരു വിഭാഗം, വിവാദം'അമ്മ'യിൽ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി, വീഡിയോ പകർത്തിയതിന് നടപടി വേണമെന്ന് ഒരു വിഭാഗം, വിവാദം

  മന്ത്രി പി രാജീവിന്റെ അനുസ്മരണക്കുറിപ്പ്: '' മലയാള സിനിമയെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച സംവിധായകരിലൊരാളായ ശ്രീ. കെ എസ് സേതുമാധവൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാളികൾക്ക് എക്കാലവും ഓർക്കാൻ പാകത്തിലുള്ള ഒരു പിടി സിനിമകൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. വ്യത്യസ്തങ്ങളായ വിഷയങ്ങളായിരുന്നു എക്കാലത്തും സേതുമാധവൻ്റെ സിനിമകളുടെ ഉള്ളടക്കം. പുരോഗമന രാഷ്ട്രീയവും അദ്ദേഹത്തിൻ്റെ സിനിമകളിൽ കടന്നുവന്നു. സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും മലയാള സാഹിത്യകൃതികളെ ആസ്പദമാക്കിയായിരുന്നുവെന്നത് ഒരു സവിശേഷതയാണ്. പി കേശവദേവിൻ്റെ ഓടയിൽ നിന്ന്, തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി മുപ്പതിലധികം സാഹിത്യകൃതികൾ അദ്ദേഹം ചലച്ചിത്രമാക്കിയിട്ടുണ്ട്.

  'സർവ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ' എന്ന ഗാനം മലയാളികൾക്ക് സമ്മാനിച്ച സിനിമ 'അനുഭവങ്ങൾ പാളിച്ചകൾ' അദ്ദേഹത്തിൻ്റെ സൃഷ്ടിയായിരുന്നു. എൻ്റെയെല്ലാം കുട്ടിക്കാലത്ത് ഒട്ടുമിക്ക പാർടി പരിപാടികളിലും ഉയർന്നുകേട്ട ഗാനമായിരുന്നു ഇത്. ഇപ്പോഴും നാമെല്ലാവരും ഈ പാട്ടിൻ്റെ മാധുര്യം ആസ്വദിക്കുകയും ചെയ്യുന്നു. സഖാവ് ഇ എം എസിനെ അഭ്രപാളിയിലെത്തിച്ച സംവിധായൻ കൂടിയായിരുന്നു സേതുമാധവൻ. 1967ൽ
  ശ്രീ. സേതുമാധവൻ സംവിധാനം ചെയ്തു പുറത്തിറക്കിയ ഒള്ളതുമതി എന്ന സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിച്ചത് സഖാവ് ഈയെം തന്നെയായിരുന്നു. മലയാള സിനിമാ ലോകത്തിനും പുരോഗമന സമൂഹത്തിനും നികത്താൻ പറ്റാത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സിനിമാ ലോകത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി നേരുന്നു''.

  English summary
  CM Pinarayi Vijayan and many others pay homage to late film director KS Sethumadhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion