കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കണം: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം സജീവ ഇടപെടല്‍ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തീരശോഷണം, റെയില്‍വേ, എയര്‍പോര്‍ട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന 30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനുംആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനും

കണ്‍കറണ്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ പാര്‍ലമെന്റ് പാസാക്കുന്നതിനു മുന്‍പ് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടാകാം. പക്ഷേ, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്ക്കാനും സമവായമുണ്ടാക്കാനും കഴിയും. ഇതാണ് ആരോഗ്യകരമായ ഫെഡറല്‍ ജനാധിപത്യത്തിന്റെ അന്തസത്ത. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നിയമ നിര്‍മാണതലങ്ങളെക്കുറിച്ചു ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയിലുമുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ ഭാഗമായി സോണല്‍ കൗണ്‍സിലുകള്‍ രൂപീകരിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 263 പ്രകാരം ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തെങ്കിലും ഒരു വിജ്ഞാപനത്തിലൂടെ അതു യാഥാര്‍ഥ്യമാക്കാന്‍ 40 വര്‍ഷമെടുത്തു.

pinarayi

സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുന്നതില്‍ സൗണല്‍ കൗണ്‍സിലുകള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നു മുഖ്യമന്ത്രി പഞ്ഞു. പ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയെന്നതുപ്രധാന പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ജനങ്ങളാലാണു നടക്കുന്നത്. അധികാര ഘടനയില്‍ സര്‍ക്കാരിന്റെ ഓരോ ഘടനയ്ക്കും അതിന്റേതായ അധികാരപരിധിയുണ്ട്. ഇവയ്ക്കിടയില്‍ ഉയര്‍ന്നുവരാനിടയുള്ള അഭിപ്രായ വൈരുദ്ധങ്ങളെ ഇല്ലാതാക്കുന്നതിന് പരസ്പര സഹകരണവും കൂടിയാലോചനയും സഹായിക്കും. സാംസ്‌കാരിക, മത, ഭാഷാ വൈവിധ്യങ്ങള്‍ക്കിടയിലും നമുക്കുള്ള ഏകത്വത്തിന്റെ ഫലമാണത്. ഓരോ സംസ്ഥാനങ്ങളുടേയും വിജയഗാഥകളും വ്യത്യസ്ത അനുഭവങ്ങളും പങ്കുവയ്ക്കുകയും പഠിക്കുകയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായവിധം അവയെ രൂപപ്പെടുത്തുകയുമാണു വേണ്ടത്.

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

കോവിഡ് മഹാമാരിയുടെ ഫലമായുണ്ടായ അഭൂതപൂര്‍വമായ സാഹചര്യത്തെ നാം നേരിട്ടത് സഹകരണമനോഭാവംകൊണ്ടാണ്. ഭിന്നതകള്‍ മറന്ന്, ജനങ്ങളുടെ സംരക്ഷണമെന്ന കാലഘട്ടത്തിന്റെ ആവശ്യത്തിലേക്ക് എല്ലാവരും ഉയര്‍ന്നു. കോവിഡ് മഹാമാരി സമ്പദ് ഘടനയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും സാമ്പത്തിക ശാക്തീകരണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പ്പാത വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്ഗ്റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ. ജോഷി, കേന്ദ്ര സര്‍ക്കാരിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

English summary
CM Pinarayi Vijayan Central should pay special attention to major problems faced by states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X